norka
പ്രവാസി വനിതള്‍ക്കായി നോര്‍ക്ക വനിതാസെല്‍ഫയല്‍ ചിത്രം

പശ്ചിമേഷ്യ സംഘര്‍ഷം: പ്രവാസികള്‍ക്കായി നോര്‍ക്ക കണ്‍ട്രോള്‍ റൂമുകള്‍ സജ്ജം

Published on

തിരുവനന്തപുരം: പശ്ചിമേഷ്യയില്‍ യുദ്ധം തുടരുന്ന പശ്ചാത്തലത്തില്‍ സംഘര്‍ഷ മേഖലകളിലെ ഓരോ രാജ്യത്തും പ്രത്യേകം നോര്‍ക്ക ഹെല്‍പ്പ് കൂട്ടായ്മകള്‍ രൂപീകരിച്ചു.ഇസ്രയേല്‍, ജോര്‍ദ്ദാന്‍, യു.എ.ഇ (യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഖത്തര്‍, ബഹ്‌റൈന്‍, ഒമാന്‍, കുവൈറ്റ്, സൗദി അറേബ്യ എന്നിവിടങ്ങളിലാണ് കൂട്ടായ്മകള്‍.നോര്‍ക്ക വകുപ്പ്, നോര്‍ക്ക റൂട്ട്‌സ്, അതത് രാജ്യങ്ങളിലെ ലോക കേരള സഭാംഗങ്ങള്‍, എംബസി വോളണ്ടിയര്‍മാര്‍, നോര്‍ക്ക അംഗീകൃത പ്രവാസി സംഘടനാ പ്രതിനിധികള്‍, സാമൂഹികപ്രവര്‍ത്തകര്‍, പ്രമുഖ വ്യക്തികള്‍ എന്നിവരുള്‍പ്പെടുന്നതാണ് കൂട്ടായ്മകള്‍.

നോര്‍ക്ക സെന്ററില്‍ രാത്രി 10 മണി വരെ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം സജ്ജമാക്കി. കൂടാതെ ഡല്‍ഹി കേരള ഹൗസിലും 24 മണിക്കൂര്‍ ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കുന്നുണ്ട്. യുദ്ധസമാനമായ സാഹചര്യത്തില്‍ ആശങ്കയിലുള്ള പ്രവാസികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും മാനസിക പിന്തുണ നല്‍കാന്‍ 'ടെലി മനസ്സ്' വഴി 24 മണിക്കൂര്‍ സൗജന്യ കൗണ്‍സിലിങ്ങ് ലഭ്യമാണ്. (ഫോണ്‍: +91 471 2430001, ഇന്ത്യയില്‍ നിന്ന്: 14416).

സഹായത്തിനായി ബന്ധപ്പെടാം:

അന്താരാഷ്ട്ര മിസ്ഡ് കോള്‍: +91 8802012345

ഇന്ത്യയില്‍ നിന്നുള്ള ടോള്‍ ഫ്രീ നമ്പര്‍: 1800 425 3939

കേരള ഹൗസ് (ഡല്‍ഹി): 011-23747079, +91 9310443880

കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായും ഇന്ത്യന്‍ മിഷനുകളുമായും ചേര്‍ന്ന് പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള ഏകോപന പ്രവര്‍ത്തനങ്ങള്‍ നോര്‍ക്ക തുടരുകയാണ്. വിമാനങ്ങള്‍ റദ്ദാക്കപ്പെട്ടതോടെ യു.എ.ഇയിലെ വിവിധ വിമാനത്താവളങ്ങളില്‍ കുടുങ്ങിയ യാത്രക്കാരും പരീക്ഷയ്ക്കും വിവാഹത്തിനുമായി നാട്ടിലെത്തേണ്ടവരും ഉള്‍പ്പെടെ 102 പേര്‍ നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌കിനെ ബന്ധപ്പെട്ടു. ഇവര്‍ക്ക് ആവശ്യമായ അടിയന്തര സഹായങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്.

ഖത്തറില്‍ നിന്ന് സുരക്ഷാ ആശങ്കകളും യാത്രാ തടസ്സങ്ങളും അറിയിച്ച് 54 പേരും ബഹ്‌റൈനില്‍ നിന്ന് 51 പേരും സഹായം തേടി. കുവൈറ്റ്, ഒമാന്‍, സൗദി അറേബ്യ, യു.കെ എന്നിവിടങ്ങളില്‍ നിന്നും പൊതുവായ അന്വേഷണങ്ങള്‍ ലഭിച്ചു. വിസ കാലാവധി സംബന്ധിച്ച ആശങ്കയുള്ളവര്‍ക്കും താമസ സൗകര്യവും മരുന്നും ആവശ്യപ്പെട്ടവര്‍ക്കും ആവശ്യമായ മുന്‍ഗണന നല്‍കുന്നതായും അധികൃതര്‍ അറിയിച്ചു.

Summary

West Asia conflict: NORKA control rooms ready for expatriates

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com