അപകട മുന്നറിയിപ്പ്!, എന്താണ് മാൾഫംഗ്ഷൻ ഇൻഡിക്കേറ്റർ ലൈറ്റ്?; വിശദാംശങ്ങൾ

ഇഗ്നീഷ്യൻ കീ ഓൺ ചെയ്യുമ്പോൾ തെളിയുകയും എൻജിൻ സ്റ്റാർട്ട് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ അണയുകയും ചെയ്താൽ എൻജിൻ മാനേജ്മെൻ്റ് സിസ്റ്റം ശരിയായി പ്രവർത്തിക്കുന്നു എന്ന് മനസ്സിലാക്കാം
mvd warning
എൻജിൻ്റെ ഏറ്റവും മെച്ചപ്പെട്ട പ്രവർത്തനം ഉറപ്പാക്കാൻ ഒരു കമ്പ്യൂട്ടർ നിയന്ത്രിത എഞ്ചിൻ മാനേജ്മെൻ്റ് സിസ്റ്റമാണ് മാൾഫംഗ്ഷൻ ഇൻഡിക്കേറ്റർ ലൈറ്റ് മോട്ടോർ വാഹനവകുപ്പ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച ചിത്രം
Updated on
1 min read

കൊച്ചി: കാറിന്റെ ഡാഷ്ബോർഡിൽ Check Engine എന്നെഴുതിയ ഒരു മഞ്ഞ / ഓറഞ്ച് കളർ വാണിങ് ലൈറ്റ് കാണാറുണ്ടോ?എന്താണെന്നറിയാമോ? മാൾഫംഗ്ഷൻ ഇൻഡിക്കേറ്റർ ലൈറ്റ് എന്നതാണ് ഇതിൻ്റെ സാങ്കേതിക നാമം. ഏത് ഡ്രൈവിംഗ് സാഹചര്യങ്ങളിലും, എൻജിൻ്റെ ഏറ്റവും മെച്ചപ്പെട്ട പ്രവർത്തനം ഉറപ്പാക്കാൻ ഒരു കമ്പ്യൂട്ടർ നിയന്ത്രിത എൻജിൻ മാനേജ്മെൻ്റ് സിസ്റ്റം ആധുനിക വാഹനങ്ങളിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇഗ്നീഷ്യൻ കീ ഓൺ ചെയ്യുമ്പോൾ തെളിയുകയും എൻജിൻ സ്റ്റാർട്ട് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ അണയുകയും ചെയ്താൽ എൻജിൻ മാനേജ്മെൻ്റ് സിസ്റ്റം ശരിയായി പ്രവർത്തിക്കുന്നു എന്ന് മനസ്സിലാക്കാമെന്ന് കേരള മോട്ടോർ വാഹനവകുപ്പ് മുന്നറിയിപ്പ് നൽകി.

ഈ ലൈറ്റ് എല്ലായ്പോഴും തെളിഞ്ഞിരിക്കുകയോ മിന്നിത്തെളിയുകയോ ചെയ്യുകയാണെങ്കിൽ എൻജിൻ മാനേജ്മെൻ്റ് സിസ്റ്റം സംവിധാനത്തിലെവിടെയെങ്കിലും തകരാർ ഉണ്ടെന്ന് ഉറപ്പിക്കാം. എൻജിനും അനുബന്ധ സംവിധാനങ്ങൾക്കും ഗുരുതര കേടുപാടുകൾ വരാതിരിക്കാൻ ഉടൻ തന്നെ വാഹനം ഒരു സാങ്കേതിക വിദഗ്ദ്ധനെക്കൊണ്ട് പരിശോധിപ്പിക്കണമെന്നും മോട്ടോർ വാഹനവകുപ്പ് ഫെയ്സ്ബുക്കിൽ കുറിച്ചു.

കുറിപ്പ്:

ഡാഷ്ബോർഡിൽ Check Engine എന്നെഴുതിയ ഒരു മഞ്ഞ / ഓറഞ്ച് കളർ warning light കാണാറുണ്ടല്ലോ? എന്താണെന്നറിയാമോ?

മാൾഫംഗ്ഷൻ ഇൻഡിക്കേറ്റർ ലൈറ്റ് (MIL) എന്നതാണ് ഇതിൻ്റെ സാങ്കേതിക നാമം.

ഏത് ഡ്രൈവിംഗ് സാഹചര്യങ്ങളിലും, എൻജിൻ്റെ ഏറ്റവും മെച്ചപ്പെട്ട പ്രവർത്തനം ഉറപ്പാക്കാൻ ഒരു കമ്പ്യൂട്ടർ നിയന്ത്രിത എഞ്ചിൻ മാനേജ്മെൻ്റ് സിസ്റ്റം ആധുനിക വാഹനങ്ങളിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്

എഞ്ചിൻ്റെ വേഗത, ചൂട്, ലൂബ്രിക്കേഷൻ, പുറന്തള്ളുന്ന കാർബൺ, വാഹനത്തിൻ്റെ വേഗത, എയർ ഫ്യൂൽ മിക്സ്ചർ അളവ് തുടങ്ങി നിരവധി ഘടകങ്ങൾ അറിയുന്ന സെൻസറുകളും ഫ്യുവൽ ഇൻജക്ടറുകൾ വാൽവുകൾ തുടങ്ങിയ ആക്ച്യുവേറ്ററുകൾ എഞ്ചിനും മറ്റു നിയന്ത്രണങ്ങൾക്കും ഉള്ള ECU കൾ അടങ്ങിയതാണ് ഈ സംവിധാനം

ഇഗ്നീഷ്യൻ കീ ON ചെയ്യുമ്പോൾ തെളിയുകയും എൻഞ്ചിൻ START ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ അണയുകയും ചെയ്താൽ എഞ്ചിൻ മാനേജ്മെൻ്റ് സിസ്റ്റം ശരിയായി പ്രവർത്തിക്കുന്നു എന്ന് മനസ്സിലാക്കാം

ഈ ലൈറ്റ് എല്ലായ്പോഴും തെളിഞ്ഞിരിക്കുകയോ മിന്നിത്തെളിയുകയോ ചെയ്യുകയാണെങ്കിൽ എഞ്ചിൻ മാനേജ്മെൻ്റ് സിസ്റ്റം സംവിധാനത്തിലെവിടെയെങ്കിലും തകരാർ ഉണ്ടെന്ന് ഉറപ്പിക്കാം. എഞ്ചിനും അനുബന്ധ സംവിധാനങ്ങൾക്കും ഗുരുതര കേടുപാടുകൾ വരാതിരിക്കാൻ ഉടൻ തന്നെ വാഹനം ഒരു സാങ്കേതിക വിദഗ്ദ്ധനെക്കൊണ്ട് പരിശോധിപ്പിക്കുക

ഈ സൂചന ലൈറ്റുകൾ ശ്രദ്ധിക്കുക, കാരണം അവ നിങ്ങളുടെ വാഹനത്തിന്റെ സുരക്ഷയും പ്രവർത്തനവും ഉറപ്പാക്കാൻ സഹായിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com