

തൃശൂര്‍: ആശ സമരത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നിലപാടിനെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് എഴുത്തുകാരി സാറാ ജോസഫ്. ന്യായമായ അവരുടെ ആവശ്യങ്ങള്‍ പരിഹരിക്കുന്നതില്‍ എന്താണ് പ്രശ്‌നമെന്നും സാറാ ജോസഫ് ചോദിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വേദിയില്‍ ഇരിക്കെയാണ് രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചത്.
ആശമാരുടെ പ്രശ്‌നം ചൂണ്ടിക്കാണിക്കുന്നതിന് പാര്‍ട്ടിക്ക് പുറത്തുനിന്ന് ആളുകള്‍ വേണ്ടി വരുന്നു എന്നത് സങ്കടകരമാണ്. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ബേസ് ആണ് ഇവര്‍ എന്ന് തിരിച്ചറിയണം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അകത്തുനിന്ന് ശബ്ദം ഉയര്‍ത്തിയാല്‍ തീരുന്ന പ്രശ്‌നമേ ഉള്ളൂ. പറയുന്നത് ന്യായമായ ആവശ്യമാണ്. തത്ത പറയുന്നതുപോലെ ഇവര്‍ അനാവശ്യ സമരമാണെന്ന് ആവര്‍ത്തിക്കുകയല്ല വേണ്ടത്. അടിസ്ഥാന വര്‍ഗ്ഗമാണ് ആശമാര്‍. നമ്മള്‍ ചെയ്യുന്നത് ആത്മാവഞ്ചനയാണെന്നും സാറാ ജോസഫ് പറഞ്ഞു.
വടക്കാഞ്ചേരി വയലാര്‍ രാമവര്‍മ്മ സ്മാരക ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ വയലാര്‍ അനുസ്മരണവും പുരസ്‌കാര സമര്‍പ്പണവും നിര്‍വഹിക്കുകയായിരുന്നു സാറാ ജോസഫ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates