എന്താണ് ബൊമ്മക്കൊലു? എങ്ങനെ ഒരുക്കും?, അറിയാം, അഗ്രഹാരങ്ങളിലെ നവരാത്രി ആഘോഷം

നവരാത്രിക്കാലത്ത് തമിഴ് ബ്രാഹ്മണഗൃഹങ്ങളില്‍ ഒരുക്കുന്ന ബൊമ്മക്കൊലു വിശ്വാസത്തിന്റെ കൂടി ഭാഗമാണ്.
Bommala Koluvu
Bommala Koluvu
Updated on
1 min read

തൃശൂര്‍: സീതാരാമനും ഹനൂമാനും പുരാണകഥാപാത്രങ്ങളും ജീവന്‍തുടിക്കുന്ന കൊച്ചുകൊച്ചുബൊമ്മകളായി കണ്‍മുന്നില്‍. വര്‍ണ്ണങ്ങളുടെ നിറക്കാഴ്ചയായി ബൊമ്മക്കൊലു ഒരുങ്ങി. നവരാത്രിക്കാലത്ത് തമിഴ് ബ്രാഹ്മണഗൃഹങ്ങളില്‍ ഒരുക്കുന്ന ബൊമ്മക്കൊലു വിശ്വാസത്തിന്റെ കൂടി ഭാഗമാണ്.

Bommala Koluvu
അത്ഭുതം വേണ്ട! ഭാരതപ്പുഴയിലും വള്ളംകളി (വിഡിയോ)

മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് എന്നിങ്ങനെ ഒറ്റസംഖ്യ വരുന്ന പടികള്‍കെട്ടി അതില്‍ കളിമണ്‍ പ്രതിമകള്‍ നിരത്തിയാണ് ബൊമ്മക്കൊലു ഒരുക്കുന്നത്. സംഗീതമൂര്‍ത്തികളും ദശാവതാരത്തിലെ വിവിധ രൂപങ്ങളും ആചാര്യന്‍മാരും ബൊമ്മകളായി ഉണ്ടാകും. ഏറ്റവും മുകളിലായി ശിവ-പാര്‍വതി, ബ്രഹ്മാവ്, വിഷ്ണു, അഷ്ടലക്ഷ്മി എന്നിവരും തുടര്‍ന്ന് നവദുര്‍ഗയും സംഗീത മൂര്‍ത്തികളും ഇതിനെ താഴെ ദശാവതാരത്തിലെ വിവിധ രൂപങ്ങളും പിന്നീട് രാമായണം, ശിവപാര്‍വതി കല്യാണം, സുബ്രഹ്മണ്യന്‍, ഏറ്റവും താഴെ കല്യാണ കോലങ്ങള്‍ എന്നിങ്ങനെയാണ് ബൊമ്മക്കൊലു ഒരുക്കുക.

Bommala Koluvu
കെജെ ഷൈനിനെതിരായ സൈബര്‍ അധിക്ഷേപം; ഗോപാലകൃഷ്ണനും ഷാജഹാനും ഇന്ന് ഹാജരാകാന്‍ നോട്ടീസ്; കൂടുതല്‍ പേരെ പ്രതി ചേര്‍ക്കും

ഒമ്പതുദിവസവും ബൊമ്മകള്‍ക്ക് പൂജയുണ്ട്. കാണാനെത്തുന്നവര്‍ക്ക് പ്രസാദവും സമ്മാനങ്ങളും നല്‍കും. ഓരോ വീടുകളിലും ബൊമ്മക്കൊലു ഒരുക്കിയിരുന്നു. പില്‍ക്കാലത്ത് അസൗകര്യങ്ങളുണ്ടായപ്പോള്‍ സമൂഹബൊമ്മക്കൊലുവിലേയ്ക്ക് മാറി. അഗ്രഹാരങ്ങളില്‍ ആഘോഷങ്ങളുടെ കാലമാണിത്. തൃശൂര്‍നഗരത്തില്‍ പഴയനടക്കാവ് പാണ്ടിസമൂഹമഠത്തിലും പുഷ്പഗിരി അഗ്രഹാരത്തിലും ഒരുക്കുന്ന സമൂഹബൊമ്മക്കൊലുകാണാന്‍ ജനത്തിരക്കേറേയാണ്. സമൂഹബൊമ്മക്കൊലു പ്രദര്‍ശനം വിജയദശമി വരെ തുടരും. പൂജയെടുപ്പിന് പൂജിച്ച ബൊമ്മകള്‍ ഭക്തര്‍ക്ക് നല്‍കും. ഇത് വീടുകളില്‍ വെക്കുന്നത് ഐശ്വര്യം നിറക്കുമെന്നാണ് വിശ്വാസം.

Summary

What is Bommala Koluvu? How do you arrange it? Let's find out about Navaratri celebrations in agraharams

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com