ഈ പെണ്ണുങ്ങളുടെ ശാപം എവിടെക്കൊണ്ട് കഴുകിക്കളയും അധികാരികളേ നിങ്ങള്‍?; തെരഞ്ഞെടപ്പ് ഡ്യൂട്ടി അനുഭവം, കുറിപ്പ്  

ഈ പെണ്ണുങ്ങളുടെ ശാപം എവിടെക്കൊണ്ട് കഴുകിക്കളയും അധികാരികളേ നിങ്ങള്‍?; തെരഞ്ഞെടപ്പ് ഡ്യൂട്ടി അനുഭവം, കുറിപ്പ്  
വിതരണ കേന്ദ്രങ്ങളില്‍നിന്ന് പോളിങ് സാമഗ്രികളുമായി പോവുന്ന വനിതാ ഉദ്യോഗസ്ഥര്‍/എക്‌സ്പ്രസ് ഫോട്ടോ
വിതരണ കേന്ദ്രങ്ങളില്‍നിന്ന് പോളിങ് സാമഗ്രികളുമായി പോവുന്ന വനിതാ ഉദ്യോഗസ്ഥര്‍/എക്‌സ്പ്രസ് ഫോട്ടോ
Updated on
2 min read


നാധിപത്യത്തിന്റെ ഉത്സവം എന്നു ഘോഷിക്കപ്പെടുന്ന തെരഞ്ഞെടുപ്പുകളുടെ നടത്തിപ്പില്‍ സമീപകാലത്ത് ഉണ്ടായത് വിപ്ലവകരമായ മാറ്റങ്ങളാണ്. സാങ്കേതിക വിദ്യയുടെ വളര്‍ച്ചയോടെ പോളിങ്ങിന്റെ പുരോഗതി ഏതാണ്ട് അനുനിമിഷം തന്നെ നിരീക്ഷിക്കാവുന്ന വിധത്തില്‍ നമ്മുടെ തെരഞ്ഞെടുപ്പുകള്‍ മാറി. എന്നാല്‍ ഇനിയും മാറാത്ത പലതുമുണ്ടെന്ന് ഓര്‍മിപ്പിക്കുകയാണ്, സാമൂഹ്യ മാധ്യമത്തില്‍ പങ്കുവച്ച ഈ കുറിപ്പില്‍ ജയശ്രീ രാജീവ്. ജയശ്രീയുടെ കുറിപ്പു വായിക്കാം:

ഇപ്പൊ കഴിഞ്ഞ ചില ഔദ്യോഗിക ഉത്തരവാദിത്തങ്ങളുടെ പശ്ചാത്തലത്തില്‍ സ്ത്രീ എന്ന നിലയില്‍ ഒരു കാര്യം പറയണംന്ന് തോന്നി. നമ്മടെ പ്രബുദ്ധ മലയാളി പലപ്പഴും ഒച്ചയും ബഹളവും വയ്ക്ക്ന്നത് പത്തിന്റെ വിലയില്ലാത്ത കാര്യങ്ങള്‍ക്കാണ്. മതം, രാഷ്ട്രീയം, വ്യക്തി സ്വാതന്ത്ര്യം  വിഷയം ഏതായാലും ഇവയിലൊക്കെ ചര്‍ച്ച ചെയ്യപ്പെടേണ്ടതും തീരുമാനങ്ങളെടുക്കേണ്ടതുമായ ഗൗരവമേറിയ കാര്യങ്ങള്‍ പലതും അവഗണിച്ച് എല്ലാം sensationalise ചെയ്യാനുള്ള വ്യഗ്രതയാണ് നമുക്ക് മിക്കപ്പൊഴും. പറഞ്ഞു വരുന്നത് സ്ത്രീ വിഷയമാണ്. സ്ത്രീ ശരീരത്തിന്റെ സ്വാഭാവിക പരിണാമങ്ങളെ മതത്തിലും ആചാരങ്ങളിലും കൂട്ടിക്കുഴച്ച് നാട് നടുക്കിയ സന്‍മാര്‍ഗ്ഗികളാണ് നമ്മള്‍.  വളരെ നല്ല കാര്യമാണ്. ഒപ്പം ഒരു കാര്യത്തിനുംകൂടെ ഒച്ച വയ്ക്കാന്‍ ആരെയെങ്കിലും കിട്ടുമോ എന്നറിയാനായിരുന്നു. ഈ നാട്ടില്‍ നമ്മള്‍ സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത പല സൗകര്യങ്ങളും വന്നു. ഇലക്ഷന്‍ ഡ്യൂട്ടിയിലും അവയെല്ലാം പ്രതിഫലിച്ചു. ഉദ്യോഗസ്ഥര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ അറിയിക്കല്‍, ഓരോ ബൂത്തിലും ഓരോ മണിക്കൂറിലുമുള്ള വോട്ടര്‍മാരുടെ എണ്ണം കിറുകൃത്യമായി കമ്മീഷനില്‍ രേഖപ്പെടുത്തല്‍  ഇവിടെയെല്ലാം സാങ്കേതിക വിദ്യയുടെ അപാരതയും കാര്യക്ഷമതയും ഒക്കെ കണ്ടു. പക്ഷെ ഒന്ന് മറന്നു പോവരുത്. ഈ ഡ്യൂട്ടി ചെയ്യുന്നത് ഉപകരണങ്ങളല്ല. മുന്‍പ് പറഞ്ഞ ശരീരവും മനസ്സും ഒക്കെയുള്ള മനുഷ്യരാണ്. ഇത്രയും സാങ്കേതികത്തികവ് നേടിയ ഈ നാട്ടില്‍ ഇലക്ഷന്‍ ഡ്യൂട്ടീടന്ന് രാത്രി വെളുപ്പിക്കാന്‍ കുറച്ചു കൂടി  വളരെക്കുറച്ചു കൂടിയെങ്കിലും  സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതുണ്ട്. വെളുപ്പിനെണീറ്റ് രണ്ടു ദിവസത്തേക്കുള്ള വീട്ടിലെ പണി മുഴുവനും തീര്‍ത്ത് വീടുവിട്ടിറങ്ങുനവരാണ് ഈ പെണ്ണുങ്ങളൊക്കെ. ബൂത്ത് നിലകൊള്ളുന്ന സ്‌കൂളുകളിലെ ഇടുങ്ങിയ കക്കൂസുകളില്‍ (കുളിമുറിയല്ല) പുറത്തെ സ്ട്രീറ്റ് ലൈറ്റ് പകര്‍ന്നു നല്‍കുന്ന നേരിയ വെട്ടത്തില്‍ (അതും ഉണ്ടങ്കില്‍ മാത്രം) ഒരു കൈയ്യില്‍ തോര്‍ത്തും മാറാനുള്ള തുണിയും ഒക്കെ പിടിച്ചുകൊണ്ടുതന്നെ കുളിച്ച്, ശേഷം ആ വിഴുപ്പു ഭാണണ്ഡവുമായി നാട്ടുകാരെ മുഴുവനും സാക്ഷിനിര്‍ത്തി നമ്രശിരസ്‌കരായി നടന്നു നീങ്ങുന്ന വനിതാ ഉദ്യോഗസ്ഥര്‍ കാഴ്ചക്കാര്‍ക്ക് അനുഭൂതി പകരുന്നുണ്ടായിരിക്കാം. പരിഭവമില്ലാത്ത കുലീന വനിതകള്‍ക്ക് ആ ആചാരം തുടരുകയുമാവാം. എങ്കിലും സൗകര്യങ്ങള്‍ മെച്ചപ്പെടുക തന്നെ വേണം. രാത്രിയാവുമ്പൊ ചുറ്റുവട്ടത്ത് ആരുടെയെങ്കിലും വീട് തപ്പിയിറങ്ങുക, അത് സ്ഥാനാര്‍ത്ഥികളുടെ വകയിലുള്ള അമ്മാവന്റെതു പോലും അല്ലെന്ന് ഉറപ്പു വരുത്തുക, അഭയാര്‍ത്ഥികളെപ്പോലെ അവിടെ കൂട്ടം കൂട്ടമായി നേരം പുലര്‍ത്തുക, പുലര്‍ച്ചെ 2 മണിക്ക് കുളിക്കാന്‍ നേരത്ത് വീണ്ടും ഇത്രേം പേര്‌ടെ ഉന്തുംതള്ളും കൊള്ളുക  ഇതൊക്കെ ഏത് നാട്ടിലാ നടക്ക്ണത് മക്കളെ? തിരഞ്ഞെടുപ്പ് പ്രചരണത്തിനു വേണ്ടി കോടികള്‍ പൊടിച്ച് തള്ളുന്ന നമ്മടെ നാട്ടിലോ? ഈ ആചാരങ്ങളൊന്നും ലംഘിക്കാന്‍ ആരുമില്ലെ ഇവിടെ? ഡ്യൂട്ടിയിലുള്ള സ്ത്രീകളില്‍ ആ നേരത്ത് ഭൂരിപക്ഷം പേര്‍ക്കും കാണും  കേട്ടോ നമ്മടെ ഇഷ്ട വിഷയം  ആര്‍ത്തവം. ഇതും വച്ചാണ് നേരത്തെ പറഞ്ഞ ചടങ്ങുങ്ങളെല്ലാം നിര്‍വ്വഹിക്കേണ്ടത്. ബൂത്തിന് കാവലായി ആവശ്യത്തിനുള്ള കാവല്‍ക്കാരെ മാത്രം പ്രത്യേകം നിയമിച്ച് മറ്റുള്ളവര്‍ക്ക് മാന്യമായ താമസ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു സാറമ്മാരെ. ഇനി വോട്ടിങ്ങ് കഴിഞ്ഞുള്ള ചടങ്ങുകളോ അതിലും കേമം. തലേന്ന് തന്നെ ചെയ്യാവുന്നതെല്ലാം ചെയ്തു തീര്‍ത്ത് പിറ്റേന്ന് എത്രയും പെട്ടെന്ന് കാര്യം തീര്‍ത്ത് റിട്ടേണിങ്ങ് ഓഫീസില്‍ എത്തിച്ചേരാം എന്നോര്‍ത്തുപോയെങ്കില്‍ സോറി. ആ പരിസരത്തെ എല്ലാ ബൂത്തുകാരും റെഡിയായാലേ വണ്ടി വിടുള്ളു. അവിടെ ചെല്ലുമ്പഴോ? ഒരു മണ്ഡലത്തിലെ മുഴുവന്‍ പേടകങ്ങളും വാഹകരും ഒക്കെയായി കൊറോണേടെ പിറക്കാനിരിക്കുന്ന വകഭേദങ്ങളെപ്പോലും മാടിവിളിക്കുന്ന ജാതി തിരക്ക്. പിന്നീട് ഒന്നിച്ച് ഇത്രേം പേര്‌ടെയും കൂടി റീരൗാലിെേ ന്റെ വിശദമായ വെരിഫിക്കേഷനും കൂടെ കഴിയുമ്പഴേക്ക് അടുത്ത ദിവസം പുലര്‍ന്നു. തലേന്ന് പുലര്‍ച്ചെ 3 മണിക്ക് ദേഹത്ത് കെട്ടിവച്ച ഉരുപ്പടികളുമായി ഈ നേരം വരെ തങ്ങളുടെ വസ്ത്രങ്ങളില്‍ നമ്മള്‍ ഘോഷിക്കുന്ന സ്ത്രീ മുദ്രകളൊന്നും പതിഞ്ഞിട്ടില്ലല്ലോ എന്ന് പരസ്പരം പാത്തും പതുങ്ങിയും ഒളിഞ്ഞുനോക്കിയും അടക്കം പറഞ്ഞും wet tissue കൊണ്ട് തുടച്ചു കൊടുത്തും അന്യോന്യം മാനം ചോര്‍ന്നുപോവാതെ നോക്കി കാലം കഴിച്ചു കൂട്ടുന്ന പെണ്ണ്ങ്ങള്‍ടെ ശാപം എവിടെക്കൊണ്ട് കഴുകിക്കളയും അധികാരികളെ നിങ്ങള്? കാര്യങ്ങള്‍ കുറച്ചു കൂടി organised ആയേ തീരൂ. അനുഭവസ്ഥരുടെ അഭിപ്രായങ്ങള്‍ ആരാഞ്ഞ് അവരുടെ ളലലറയമരസ ന് ഒത്ത മാറ്റങ്ങള്‍ വരുത്താന്‍ സംഘാടകര്‍ ബാദ്ധ്യസ്ഥരാണ്. വളരെ കരുതലോടെ ചെയ്യേണ്ട ജോലിയാണ്. മനസ്സാന്നിദ്ധ്യം വളരെ പ്രധാനമാണ്. വല്ല അശ്രദ്ധയും പറ്റിയ ശേഷം പരാതി പറഞ്ഞിട്ട് കാര്യമില്ല. ഇലക്ഷന്‍ ഡൂട്ടി കിട്ടുന്ന സ്ത്രീകള്‍ അത് ഒഴിവാക്കിത്തരാമോ എന്ന് അഭ്യര്‍ത്ഥിക്കുമ്പൊ അതില്‍ കാര്യം കണ്ടേക്കാം എന്നെങ്കിലും വിശ്വസിക്കാന്‍ അധികാരികള്‍ തയ്യാറാവണം. മടിയുടെയും അലസതയുടെയും ലക്ഷണമായി മാത്രം അതിനെ വിവക്ഷിച്ച് മുദ്രകുത്തി ഗീര്‍വാണം മുഴക്കാന്‍ വലിയ പഠിപ്പും കമ്മിഷനും ഒന്നും വേണ്ട. ആര്‍ക്കും പറ്റും. പറഞ്ഞൂന്നേ ള്ളൂ. പറഞ്ഞു പോയതാണ്. ഹോ.. ഒരു എയ പോസ്റ്റ് കണ്ടോ അടുത്ത തവണ നമുക്ക് എല്ലാം നേരെയാക്കിക്കളയാം എന്നും പറഞ്ഞ് ആരുംതന്നെ വരില്ലെന്ന പരിപൂര്‍ണ്ണ ബോദ്ധ്യത്തോടെ. ഇതൊക്കെ സമൂഹമാദ്ധ്യമത്തിലൂടെ തുറന്നു പറയാന്‍ നിയമപരമായ തടസ്സമുണ്ടോ എന്നറിഞ്ഞൂട. ഉണ്ടെങ്കിലും വേണ്ടില്ല. എന്തായാലും പറഞ്ഞപ്പൊ ഒരു ചെറിയ ആശ്വാസം.വീട്ടില്‍ പെണ്‍മക്കളുള്ള ആര്‍ക്കും ഉള്‍ക്കൊള്ളാവുന്നതേയുള്ളു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com