'സിപിഎമ്മും ബിജെപിയും ഇറക്കാന്‍ പോകുന്ന സരിതയാണ്'; കുലംകുത്തികളുടെ ഓരിയിടലിനെ അവജ്ഞയോടെ തള്ളുന്നുവെന്ന് റിനിയുടെ മറുപടി

''രേവന്ത് റെഡ്ഡിക്ക് ആരാണെന്ന് അറിയില്ലല്ലോ, സതീശന്‍ ബ്ലാക് മെയില്‍ കെണിയില്‍ വീഴാന്‍ സാധ്യത, മുന്‍കാല അനുഭവങ്ങള്‍ പാഠമാണ്...''
Rini Ann George and V D Satheessan
Rini Ann George and V D SatheessanInstagram
Updated on
2 min read

കൊച്ചി: യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ നടി റിനി ആന്‍ ജോര്‍ജിനെതിരെ വ്യാപക സൈബര്‍ ആക്രമണം. കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് സൂക്ഷിക്കാനും അഞ്ച് വര്‍ഷം കഴിഞ്ഞ് സിപിഎമ്മും ബിജെപിയും ഇറക്കാന്‍ പോകുന്ന സരിതയാണ് റിനിയെന്നുമാണ് കുറിപ്പ്. സോഷ്യല്‍ മീഡിയയില്‍ ഇത് വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുമുണ്ട്. ഇന്നലെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ റിനിക്ക് നേരെ ആളുകള്‍ കൂക്കി വിളിക്കുകയും ചെയ്തു.

കൂക്കി വിളിച്ചത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് കരുതുന്നില്ലെന്നും അതിനെ അവജ്ഞയോടെ തള്ളുന്നുവെന്നും റിനി ഫെയ്‌സ്ബുക്കില്‍ ഇന്ന് മറുപടിയും നല്‍കിയിട്ടുമുണ്ട്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് കുറിപ്പിട്ടിരിക്കുന്നത്. രേവന്ത് റെഡ്ഡിക്ക് ആരാണെന്ന് അറിയില്ലല്ലോ, സതീശന്‍ ബ്ലാക് മെയില്‍ കെണിയില്‍ വീഴാന്‍ സാധ്യത, മുന്‍കാല അനുഭവങ്ങള്‍ പാഠമാണ്...തുടങ്ങി റിനിക്കെതിരെയുള്ള കമന്റുകളാണ് പോസ്റ്റിന് താഴെ ഏറെയും.

Rini Ann George and V D Satheessan
'ക്ഷേത്രങ്ങളിലെ സ്വര്‍ണം പണമാക്കുന്നു!' പ്രചരിക്കുന്ന വാര്‍ത്തകളിലെ സത്യം എന്ത്? വ്യക്തത വരുത്തി കേന്ദ്രം

റിനി ആന്‍ ജോര്‍ജിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

മെയ് 18 2026

എന്റെ ജീവിതത്തിലെ മനോഹരമായ ഒരു സുദിനം.. ഞാന്‍ എംഎല്‍എ എന്ന് സ്‌നേഹപൂര്‍വ്വം വിളിച്ചിരുന്ന വ്യക്തി കേരളത്തിന്റെ ഇങ ആയ ദിവസം. എന്റെ സ്വപ്ന സാക്ഷാത്കാരം കൂടി ആയിരുന്നു അദ്ദേഹത്തിന്റെ മുഖ്യമന്ത്രി പദം. വേദിയില്‍ നിന്ന് തന്നെ ആ ചരിത്ര മുഹൂര്‍ത്തം കണ്ണ് കുളിര്‍ക്കെ കാണാനുള്ള ഭാഗ്യം എനിക്കുണ്ടായി.. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു നിമിഷം. ഒരുപാട് ദേശിയ നേതാക്കളെ അടുത്ത് കാണാനും സംസാരിക്കാനുമുള്ള അവസരം ലഭിച്ചു. ഇതെല്ലാം കണ്ടു കണ്ണുകടി ഉണ്ടായ ചില കുലംകുത്തികള്‍ ഓരിയിട്ടു... അതിനെ ഞാന്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ അപ്പോള്‍ തന്നെ അവഗണിക്കുകയും ചെയ്തു. അവര്‍ കോണ്‍ഗ്രെസ്സുക്കാര്‍ ആണെന്ന് ഞാന്‍ കരുതുന്നില്ല കാരണം കോണ്‍ഗ്രെസ്സ്‌ക്കാര്‍ അത്രയും സ്‌നേഹവായ്പോടെയാണ് എന്നോട് പെരുമാറിയത്. സത്യപ്രതിജ്ഞക്ക് വന്ന എന്നെ കോണ്‍ഗ്രെസ്സുക്കാര്‍ ആട്ടി ഓടിച്ചു എന്ന് പറയുന്നവര്‍ക്കായി ചടങ്ങില്‍ സന്നിഹിതന്‍ ആയിരുന്ന തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡിക്ക് ഒപ്പമുള്ള എന്റെ ചിത്രം പങ്കു വെക്കുന്നു...

Rini Ann George and V D Satheessan
'മദ്യത്തില്‍ ലഹരിമരുന്ന് കലര്‍ത്തി, മര്‍ദ്ദിച്ച് പ്രതികരണശേഷി നഷ്ടപ്പെടുത്തി, വീട്ടിലേക്ക് നഗ്നദൃശ്യങ്ങള്‍ അയച്ചുകൊടുത്തു; റാക്കറ്റിന് ഗുണ്ടാബന്ധം?'

റിനിക്കെതിരെ പ്രചരിക്കുന്ന കുറിപ്പ്

ഒരു മുന്നറിയിപ്പായി ഇപ്പോഴേ തന്നെ ഞാന്‍ ഒരു കാര്യം പറയാം...

അഞ്ചുവര്‍ഷം കഴിഞ്ഞ് വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ സിപിഎമ്മും ബിജെപിയും ഇറക്കാന്‍ പോകുന്ന സരിതയാണ് താഴെക്കാണുന്ന വ്യക്തി...

വരുന്ന അഞ്ചുവര്‍ഷംകൊണ്ട്

ജനങ്ങളുടെ കണ്‍മുമ്പില്‍ തന്നെ താഴെ കാണുന്ന വ്യക്തി കേരളത്തിലെ സകല കോണ്‍ഗ്രസ് നേതാക്കന്മാരുമായി പരസ്യമായി സൗഹൃദം സ്ഥാപിക്കും...

എല്ലാ കോണ്‍ഗ്രസ് നേതാക്കന്മാരെയും സന്ദര്‍ശിച്ച് ഒരുമിച്ച് നിന്ന് ഫോട്ടോയെടുക്കും....

അവരുടെ നമ്പറുകള്‍ വാങ്ങി സമയത്തും ആസമയത്തും അവരെ വിളിക്കും...

അവരുമായി ചാറ്റുകള്‍ ചെയ്യും...

വീഡിയോ കോള്‍ ചെയ്യും...

facebook post against Rini
റിനിക്കെതിരെയുള്ള കുറിപ്പ്

സകല കോണ്‍ഗ്രസ് മന്ത്രിമാരുമായും അവരുടെ പി എ മാരുമായും സൗഹൃദം സ്ഥാപിക്കും...

പി എ മാരൊക്കെ പെട്ടന്ന് ചാടിവീഴാന്‍ തക്ക മനസ്സിന് കട്ടികുറഞ്ഞവരാണെന്ന് അറിയാമല്ലോ....

എല്ലാം തെളിവുകളും ശേഖരിച്ച് വെച്ചതിനുശേഷം അഞ്ചുവര്‍ഷം കഴിഞ്ഞു വരുന്ന തിരഞ്ഞെടുപ്പിന്റെ ഒരു മാസം മുമ്പ് പൊട്ടിക്കും....

മാലപ്പടക്കം പോലെ ചറപറ പൊട്ടിക്കും....

നല്ല ഭംഗിയായിട്ട് തീ കൊളുത്താല്‍ ഇത്രയും കാലം പിന്നില്‍ പ്രവര്‍ത്തിച്ച ദാസപ്പന്‍ ഗ്രൂപ്പും ഉണ്ടാകും...

അന്ന് ഇയാള്‍ പറയുന്നത് നേരാണെന്ന് ജനങ്ങള്‍ വിശ്വസിക്കും....

കാരണം ഇയാള്‍ ഇത്രയും കാലം നിങ്ങളുടെ തോളത്ത് കയ്യിട്ടു കൊണ്ട് നടക്കുന്നത് ജനങ്ങള്‍ കണ്ടതാണ്... നിങ്ങള്‍ക്ക് ഒരു എക്‌സ്‌ക്യൂസും ജനങ്ങള്‍ തരില്ല....

വോട്ടെടുപ്പിന്റെ തലേദിവസം ഏഴുവര്‍ണങ്ങളില്‍ ഒരു ഗുണ്ടും കൂടി പൊട്ടിക്കും....

കോണ്ഗ്രസ് പിന്നെയൊരു പുക മാത്രമായിരിക്കും...

സതീശാ മോനെ...

ചവിട്ടി പുറത്താക്കിക്കോ കൂടെയുള്ളവര്‍ക്കും മുന്നറിയിപ്പ് കൊടുത്തേരെ...

ഇത്തരം സാധനങ്ങള്‍ വാലു പൊക്കുന്നത് എന്തിനാണ് ' എന്ന വിഷയത്തില്‍ പി എച്ച് ഡി എടുത്ത അറിവില്‍ നിന്ന് പറയുകയാണ്...

സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട.

Summary

Actress Rini Ann George, who had come to attend the swearing-in ceremony of the UDF cabinet, has come under widespread cyber attack. The note warns Congress workers to be careful and says that Rini is the Saritha who will be fielded by the CPM and BJP after five years. It is being shared widely on social media. People also shouted at Rini, who had come to attend the swearing-in ceremony yesterday.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com