ചൊവ്വാഴ്ച വരെ വ്യാപക മഴ, ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഇടുക്കിയില്‍ രാത്രിയാത്ര നിരോധനം

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത
kerala rain
kerala rainfile
Edited By:
Updated on
1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട ശക്തവും തീവ്രവുമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കേരള- ലക്ഷദ്വീപ്- കര്‍ണാടക തീരങ്ങളില്‍ ചൊവ്വാഴ്ച വരെ മത്സ്യബന്ധനം വിലക്കിയിട്ടുണ്ട്.

ഇന്ന് ഏഴ് ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയ്ക്ക് സാധ്യതയുള്ളത്. ജാഗ്രതയുടെ ഭാഗമായി പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. സുരക്ഷയുടെ ഭാഗമായി ഇന്ന് ഇടുക്കി ജില്ലയില്‍ രാത്രിയാത്ര നിരോധനം ഏര്‍പ്പെടുത്തി. മലയോരമേഖലയില്‍ രാത്രി ഏഴുമുതല്‍ രാവിലെ ആറുവരെയാണ് രാത്രിയാത്ര നിരോധനം. ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. മറ്റു ഏഴു ജില്ലകളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

kerala rain
ഹൃദയത്തില്‍ നര്‍മ്മം നിറച്ച് മടക്കം; സലിംകുമാറിന് വിടചൊല്ലി കേരളം

നാളെ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ചൊവ്വാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുമാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. നാളെയും എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. വടക്കന്‍ ജില്ലകള്‍ ഒഴികെയുള്ള കേരളത്തിന്റെ മറ്റു ഭാഗങ്ങളില്‍ നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. വടക്കന്‍ കേരളത്തിന് മുകളില്‍ സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴിയാണ് വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ ലഭിക്കാന്‍ കാരണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

kerala rain
സംസ്ഥാനത്ത് 126 പേർക്ക് ഷിഗെല്ല റിപ്പോർട്ട് ചെയ്തെന്ന് മന്ത്രി കെ മുരളീധരൻ, പരിശോധന കർശനമാക്കും; ജാ​ഗ്രതാനിർദേശം
Summary

Widespread rains till Tuesday, orange alert in seven districts; night travel ban in Idukki

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com