

മാനന്തവാടി: ആനയ്ക്ക് പിന്നാലെ കടുവയും നാട്ടിൽ ഇറങ്ങിയതോടെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. ജനവാസമേഖലയിൽ ഇറങ്ങിയ ആനയെയും കടുവയെയും എത്രയും വേഗം പിടികൂടണമെന്നാവശ്യപ്പെട്ടാണ് വയനാട് പടമലയിലെ ജനങ്ങൾ തെരുവിൽ ഇറങ്ങിയത്.
പന്തം കൊളുത്തിയായിരുന്നു പ്രതിഷേധം. സ്ത്രീകളും കുട്ടികളും ഉൾപ്പടെ നാട്ടുകാർ ഒന്നാകെ പ്രതിഷേധവുമായി രംഗത്തെത്തി. 'കാട്ടിൽ മതി കാട്ടുനീതി. മനുഷ്യ ജീവന് പുല്ലുവില നൽകുന്ന കാട്ടുനീതിക്കെതിരേ കർഷകരുടെ പ്രതിഷേധം' എന്ന ബാനർ ഉയർത്തിക്കൊണ്ടായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാർ ട്രാക്ടറിൽ വാഴവച്ച് ‘കേരള വനം വകുപ്പ്’ എന്ന ബോർഡ് തൂക്കി.
പടമലപള്ളിയുടെ പരിസര പ്രദേശത്താണ് ബുധനാഴ്ച കടുവയെ കണ്ടതായി പ്രദേശവാസികൾ പറയുന്നത്. രാവിലെ പള്ളിയില്‍ പോയവരാണ് കടുവയെ കണ്ടത്. കടുവ റോഡ് മുറിച്ചു കടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. കര്‍ഷകനായ അജീഷിനെ കര്‍ണാടകയില്‍ നിന്നെത്തിയ മോഴയാന കൊലപ്പെടുത്തിയ സ്ഥലത്തിന് സമീപ പ്രദേശത്താണ് കടുവയെ കണ്ടത്. സജീഷിനെ കൊലപ്പെടുത്തിയ മോഴയാനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ദൗത്യം തുടരുകയാണ്. ഇതിനിടെ കടുവയെ കണ്ടെന്ന വാര്‍ത്ത പരന്നതോടെ നാട്ടുകാര്‍ കൂടുതല്‍ ആശങ്കയിലായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates