കുട്ടുപുഴ പാലത്തില്‍ നിലയുറപ്പിച്ച് കാട്ടു കൊമ്പന്‍, നിശ്ചലമായി ഗതാഗതം , വിഡിയോ

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് അധികൃതരെത്തി പാട്ട കൊട്ടിയും പടക്കം പൊട്ടിച്ചും കൊമ്പനാനയെ കര്‍ണാടക വനത്തിലേക്ക് തുരത്തി.
Wild elephant arrives at Kuttupuzha bridge, causing panic
Kuttupuzha bridge
Updated on
1 min read

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാതിര്‍ത്തിയിലെ ഇരിട്ടി കുട്ടുപുഴ പാലത്തിലെത്തി കാട്ടാന. ബംഗളൂര്‍- തലശേരി അന്തര്‍ സംസ്ഥാന പാതയില്‍ കേരളത്തിലേക്കുള്ള പ്രവേശന കവാടമായ കൂട്ടുപുഴ പാലത്തിലാണ് ഇന്ന് രാവിലെ പതിനൊന്നരയോടെ ഒറ്റയാനെത്തിയത്.

Wild elephant arrives at Kuttupuzha bridge, causing panic
തര്‍ക്കം വേണ്ട; ദേശീയപാതയുടെ സര്‍വീസ് റോഡുകള്‍ ടൂവേ തന്നെയെന്ന് അധികൃതര്‍

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് അധികൃതരെത്തി പാട്ട കൊട്ടിയും പടക്കം പൊട്ടിച്ചും കൊമ്പനാനയെ കര്‍ണാടക വനത്തിലേക്ക് തുരത്തി. ആന ഇറങ്ങിയതു കാരണം കര്‍ണാടകയിലേക്കുള്ള ഗതാഗതം ഏറെ നേരം മുടങ്ങി.

Wild elephant arrives at Kuttupuzha bridge, causing panic
ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ചക്രവാതച്ചുഴി; അഞ്ച് ദിവസം സംസ്ഥാനത്ത് ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

കര്‍ണാടകത്തിലെ കുടക് ജില്ലയിലെ മാക്കൂട്ടം ബ്രഹ്മഗിരി വന്യജീവി സംരക്ഷണ കേന്ദ്രം അതിര്‍ത്തിയിലാണ് കേരളത്തിന്റെ കൂട്ടുപുഴ, പാലത്തിന്‍കടവ്, കച്ചേരിക്കടവ് ജനവാസ മേഖലകള്‍. കൂട്ടുപുഴ, തൊട്ടില്‍പ്പാലം, പേരട്ട പ്രദേശങ്ങളും മാക്കൂട്ടത്തിന് സമീപത്താണ്. ഒറ്റയാന്റെ സാന്നിധ്യം ഈ പ്രദേശങ്ങളില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

Summary

Wild elephant arrives at Kuttupuzha bridge, causing panic, chases it away, video

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com