'എപ്പോഴും മത്സരിക്കലല്ല കാര്യം, ഇത്തവണ കുഴിയില്‍ ചാടാനില്ല'
തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ മത്സരിക്കുമോയെന്ന ചോദ്യത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ഇത്തവണ കുഴിയില്‍ ചാടാനില്ലെന്നും എപ്പോഴും മത്സരിക്കലല്ല കാര്യമെന്നും മുരളീധരന്‍ പറഞ്ഞു.
പോസ്റ്റര്‍ എല്ലായിടത്തും ഉണ്ട്, ആകെ ഒരിക്കല്‍ മാത്രം കോണ്‍ഗ്രസ് വിജയിച്ച ചടയമംഗലത്തും പോസ്റ്ററുണ്ട്. പയ്യന്നൂരും കല്ല്യാശേരിയും മാത്രം ഇല്ല, ബാക്കി എല്ലായിടത്തും ഉണ്ട്. അത് സ്‌നേഹമാണോ, നിഗ്രഹമാണോയെന്നറിയില്ലെന്നും മുരളീധരന്‍ പറഞ്ഞു.
'ഇത്തവണ കുഴിയില്‍ ചാടാനില്ല, എപ്പോഴും മത്സരിക്കലല്ല കാര്യം. താന്‍ മത്സരിക്കണമോയെന്ന് പാര്‍ട്ടി തീരുമാനിക്കട്ടെ രണ്ട് മണ്ഡലങ്ങളിലൊഴികെ എല്ലായിടത്തും പോസ്റ്ററുകളുണ്ട്, പയ്യന്നൂരും കല്ല്യാശേരിയും മാത്രം ഇല്ല, ബാക്കി എല്ലായിടത്തും ഉണ്ട്. അത് സ്‌നേഹമാണോ, നിഗ്രഹമാണോയെന്നറിയില്ലെന്നും മുരളീധരന്‍ പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ മുരളീധരനെ കായംകുളത്ത് മത്സരിക്കണമെന്നാവശ്യപ്പെട്ട് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. 'കോണ്‍ഗ്രസ് കൂട്ടായ്മ'യുടെ പേരില്‍ പതിച്ചിരിക്കുന്ന പോസ്റ്ററില്‍ കെ മുരളീധരനെ കായംകുളത്തിന് തരണമെന്നാണ് ആവശ്യപ്പെടുന്നത്. കേരളത്തിന്റെ മതേതര മുഖമാണ് കെ മുരളീധരന്‍. വിജയം സുനിശ്ചിതമാണെന്നും പോസ്റ്ററിലുണ്ട്. 2006 മുതല്‍ സിപിഎം ജയിക്കുന്ന മണ്ഡലമാണ് കായംകുളം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അരിതാ ബാബുവാണ് മണ്ഡലത്തില്‍ നിന്നും ജനവിധി തേടിയത്.
കെ മുരളീധരനായി കഴിഞ്ഞദിവസം കോഴിക്കോട് തിരുവമ്പാടിയിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. 'കെ മുരളീധരന് മലയോര മണ്ണിലേക്ക് സ്വാഗതം' എന്ന പോസ്റ്ററായിരുന്നു തിരുവമ്പാടിയില്‍ പതിച്ചത്. തിരുവമ്പാടി തിരിച്ചുപിടിക്കാന്‍ മതേതരത്വത്തിന്റെ കാവലാള്‍ വേണമെന്നും പോസ്റ്ററിലുണ്ടായിരുന്നു.
Will contest the assembly elections this time, K Muraleedharan responded
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

