'സച്ചിന്‍ കളിച്ചാല്‍ നെല്ലു വിളയുമോ?'

'സച്ചിന്‍ കളിച്ചാല്‍ നെല്ലു വിളയുമോ?'
സച്ചിന്‍ ടെണ്ടുല്‍ക്കര്‍/ഫയല്‍ ചിത്രം
സച്ചിന്‍ ടെണ്ടുല്‍ക്കര്‍/ഫയല്‍ ചിത്രം
Updated on
1 min read

കൊച്ചി: കര്‍ഷക സമരത്തെ പിന്തുണച്ച വിദേശ സെലിബ്രിറ്റികള്‍ക്കെതിരെ ഇന്ത്യ ടുഗദര്‍ ക്യാംപയ്‌നിന്റെ ഭാഗമായ ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കറെ വിമര്‍ശിച്ച് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ സാറാ ജോസഫ്. സച്ചിന്‍ കളിച്ചാല്‍ നെല്ലു വിളയുമോ എന്നാണ് സാറാ ജോസഫ് ഫെയ്‌സ്ബുക്കില്‍ എഴുതിയത്. 

കര്‍ഷക സമരത്തെ പിന്തുണച്ച് പോപ്പ് ഗായിക റിഹാന രംഗത്തു വന്നതിന് പിന്നാലെയാണ്, പുറത്തുനിന്നുള്ളവര്‍ വിഷയത്തില്‍ ഇടപെടേണ്ടെന്ന് പ്രതികരിച്ച് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ രംഗത്തുവന്നത്. രാജ്യത്തിന്റെ പരമാധികാരത്തില്‍ വിട്ടുവീഴ്ചയുണ്ടാകരുത്. ഇന്ത്യയുടെ പ്രശ്‌നത്തില്‍ പുറത്തുനിന്നുള്ളവര്‍ ഇടപെടേണ്ട. ഒറ്റ രാജ്യമെന്ന നിലയില്‍ ഐക്യത്തോടെ നില്‍ക്കാമെന്നായിരുന്നു സച്ചിന്റെ ട്വീറ്റ്.

സച്ചിന്‍ ടെണ്ടുല്‍ക്കറിന് പിന്നാലെ ഇന്ത്യ ടുഗെദര്‍ ക്യാംപെയ്‌നിന്റെ ഭാഗമായി പ്രതികരണവുമായി താരങ്ങള്‍ രംഗത്തെത്തി. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി, വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ, അനില്‍ കുംബ്ലെ തുടങ്ങിയവരാണ്  ക്യാംപയ്‌നിന്റെ ഭാഗമായത്. 

വിയോജിപ്പുകള്‍ഏറെയുണ്ടാകാം എങ്കിലും ഈ സമയത്തു ഐക്യത്തോടെ നമുക്കെല്ലാവര്‍ക്കും തുടരാം. കൃഷിക്കാര്‍ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണ്. സമാധാനത്തിനും ഒന്നിച്ചു മുന്നോട്ടു പോകാനും എല്ലാവര്‍ക്കും സ്വീകാര്യമായ പരിഹാരം ഉണ്ടാകുമെന്ന് ഉറപ്പുണ്ടെന്നും കോഹ്‌ലി ട്വിറ്ററില്‍ കുറിച്ചു.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയ്ക്ക് ആഭ്യന്തര പ്രശ്‌നങ്ങളില്‍ പരിഹാരം കാണാന്‍ സാധിക്കുമെന്ന് അനില്‍ കുംബ്ലെ പറഞ്ഞു. ഒരുമിച്ചു നിന്നാല്‍ തീര്‍ക്കാന്‍ പറ്റാത്ത പ്രശ്‌നങ്ങളൊന്നുമില്ലെന്നായിരുന്നു രഹാനെയുടെ ട്വീറ്റ്. രോഹിത് ശര്‍മ, സുരേഷ് റെയ്‌ന, ശിഖര്‍ ധവാന്‍, ഹാര്‍ദിക് പാണ്ഡ്യ തുടങ്ങിയവരും പ്രതികരിച്ചിട്ടുണ്ട്.

അതിനിടെ സച്ചിനെ വിമര്‍ശിച്ച് അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ രംഗത്തെത്തി.'നട്ടെലില്ലാത്ത, ഹൃദയമില്ലാത്ത സര്‍ക്കാര്‍ സെലിബ്രിറ്റികള്‍' എന്നാണ് സച്ചിന്റെ ട്വീറ്റ് റിട്വീറ്റ് ചെയ്ത് പ്രശാന്ത് ഭൂഷണ്‍ കുറിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com