കാര്‍ ഓടിച്ചത് ശ്രീറാം വെങ്കിട്ടരാമന്‍; അപകടസമയത്ത് ബഷീര്‍ ധരിച്ച വസ്ത്രങ്ങള്‍ തിരിച്ചറിഞ്ഞു; പത്താം സാക്ഷിയുടെ മൊഴി

ബഷീര്‍ അപകട സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങള്‍ വിചാരണ വേളയില്‍ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് സാക്ഷി തിരിച്ചറിഞ്ഞത്.
KM Basheer hit-and-run murder case update
കെ എം ബഷീര്‍, ശ്രീറാം വെങ്കിട്ടരാമന്‍ ഫയല്‍ ചിത്രം
Edited By:
Updated on
1 min read

തിരുവനന്തപുരം: സിറാജ് ദിനപത്രം തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ എം ബഷീറിനെ മദ്യലഹരിയില്‍ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെതിരെയുള്ള വിചാരണവേളയില്‍ ബഷീര്‍ അപകടസമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങള്‍ തിരിച്ചറിഞ്ഞ് ബഷീറിന്റെ സഹപ്രവര്‍ത്തകനും പത്താം സാക്ഷിയുമായ ശ്രീജിത്ത് എസ്. ബഷീര്‍ അപകട സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങള്‍ വിചാരണ വേളയില്‍ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് സാക്ഷി തിരിച്ചറിഞ്ഞത്.

2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരുമണിയോടടുത്താണ് സംഭവം നടന്നതെന്നും സാക്ഷി മൊഴി നല്‍കി. അപകടസമയത്ത് വാഹനമോടിച്ചത് ശ്രീറാം വെങ്കിട്ടരാമനാണെന്നും വാഹനത്തിന്റെ ഉടമ വഫയാണെന്നും അറിഞ്ഞിരുന്നു. ഈ വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ മൊഴി നല്‍കിയിരുന്നതായും സാക്ഷി വ്യക്തമാക്കി. അപകട സ്ഥലത്ത് ഇടിയുടെ ആഘാതത്തില്‍ ബഷീറിന്റെ ബൈക്ക് പബ്ലിക് ഓഫീസിന്റെ മതിലില്‍ കുത്തിച്ചാരി വെച്ച നിലയിലായിരുന്നുവെന്നും അപകടമുണ്ടാക്കിയ കാര്‍ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നതായും പത്താം സാക്ഷി മൊഴി നല്‍കി.

ഇന്നലെ നടന്ന സാക്ഷികളുടെ വിചാരണവേളയില്‍ സുല്‍ഫിക്കര്‍, നവാസുദ്ദീന്‍, സുബൈര്‍ ഖാന്‍ എന്നിവരുടേയും മൊഴിയും രേഖപ്പെടുത്തി.

Witness statement against Sriram Venkitaraman in KM Basheer's fatal accident

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com