പ്രസവ ശസ്ത്രക്രിയയിൽ പിഴവ്; ഞരമ്പ് മുറിഞ്ഞ് അണുബാധ; ഡോക്ടർക്കെതിരെ യുവതിയുടെ പരാതി

നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർക്കെതിരെയാണ് ആരോപണം
Nedumangad District Hospital
Nedumangad District Hospital
Updated on
1 min read

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർക്കെതിരെ ചികിത്സാപ്പിഴവ് ആരോപിച്ച് യുവതി രം​ഗത്ത്. പ്രസവത്തെ തുടർന്നു ​ഗുരുതര ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടായെന്നു ചൂണ്ടിക്കാട്ട് വിതുര സ്വദേശി ഹസ്ന ഫാത്തിമയാണ് പരാതി നൽകിയത്. മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനുമാണ് യുവതി പരാതി നൽകിയത്.

Nedumangad District Hospital
സീറ്റുകള്‍ വിട്ടുനല്‍കില്ല; അത്തരമൊരു ചര്‍ച്ചയേ നടന്നിട്ടില്ലെന്ന് പിജെ ജോസഫ്

പ്രസവ ശേഷം തുന്നിക്കെട്ടിയതു ശരിയായ രീതിയിൽ അല്ലെന്നും ഇതുമൂലം മലദ്വാരത്തിലെ ഞരമ്പ് മുറിഞ്ഞ് അമുബാധയുണ്ടായെന്നും പരാതിയിൽ പറയുന്നു. തുടർന്നു വിവിധ ആശുപത്രകളിലായി മൂന്ന് ശസ്ത്രക്രിയകൾ കൂടി ചെയ്യേണ്ടി വന്നു. രണ്ട് സെന്റിമീറ്ററോളം നീളത്തിൽ ഞരമ്പ് മുറിഞ്ഞതായി സ്കാനിങിൽ കണ്ടെത്തിയിരുന്നു. മലമൂത്ര വിസർജനത്തിനു ബാ​ഗുമായി നടക്കേണ്ട അവസ്ഥയിലാണെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.

Nedumangad District Hospital
അതിവേഗപാത കേരളത്തിന്റെ സ്വപ്‌നം, ഏത് പദ്ധതിയും സിപിഎം അംഗീകരിക്കും; എം വി ഗോവിന്ദന്‍
Summary

woman alleges medical negligence: A young woman has come forward alleging medical malpractice against a doctor at Nedumangad District Hospital

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com