ട്രെയിന്‍ ഓടിത്തുടങ്ങിയ ഉടനെ ചാടിക്കയറി, കാല്‍വഴുതി വീണു; കൊച്ചിയില്‍ യുവതിക്ക് ദാരുണാന്ത്യം

ട്രെയിന്‍ ഓടിതുടങ്ങിയപ്പോള്‍ ചിപ്പി കയറാന്‍ ശ്രമിക്കുകയായിരുന്നു
A young woman met with a tragic end in an accident while boarding a train.
പ്രതീകാത്മക ചിത്രം
Updated on
1 min read

കൊച്ചി: ട്രെയിനില്‍ കയറുന്നതിനിടെ കാല്‍വഴുതി വീണു യുവതിക്ക് ദാരുണാന്ത്യം. കൊല്ലം സ്വദേശിനി ചിപ്പിയാണ് (35) മരിച്ചത്. എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനിലാണ് അപകടമുണ്ടായത്. പുലര്‍ച്ചെയുള്ള വഞ്ചിനാട് എക്സ്പ്രസില്‍ കയറാന്‍ ശ്രമിക്കുമ്പോഴാണ് അപകടം നടന്നത്. ട്രെയിന്‍ ഓടിതുടങ്ങിയപ്പോള്‍ ചിപ്പി കയറാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ കാല്‍വഴുതി ട്രെയിനിനടിയില്‍ വീണു. മൃതദേഹം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.അപകടം മൂലം ട്രെയിന്‍ ഒരു മണിക്കൂര്‍ വൈകിയാണ് പുറപ്പെട്ടത്.

A young woman met with a tragic end in an accident while boarding a train.
'റിയാസ് ജയിച്ചാല്‍ മൊട്ടയടിച്ച് കമ്മലിട്ട് കോഴിക്കോട് അങ്ങാടിയില്‍ നടക്കും; ബിജെപി പിണറായിക്ക് കഞ്ഞി വെച്ചു കൊടുത്തു'

കോഴിക്കോട് മലാപ്പറമ്പ് സര്‍വീസ് റോഡില്‍ സ്‌കൂട്ടര്‍ സൈന്‍ ബോര്‍ഡില്‍ ഇടിച്ച് യുവാവ് മരിച്ചു. കണ്ണൂര്‍ സ്വദേശി കെ. പ്രഗില്‍ ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 12.40 നായിരുന്നു അപകടം.

കൊല്ലത്ത് പുനലൂര്‍ പത്തനാപുരം പാതയില്‍ വാഴത്തോപ്പില്‍ മൂന്നു വാഹനങ്ങള്‍ കൂട്ടിയിടിച്ചു .പച്ചക്കറി ലോറിയും കാറും കൂട്ടിയിടിച്ച ശേഷം നിര്‍ത്തിയിട്ടിരുന്ന മറ്റൊരു ലോറിയില്‍ ഇടിച്ചു.അപകടത്തില്‍ 7 പേര്‍ക്ക് പരിക്കേറ്റു.ആരുടേയും പരിക്ക് ഗുരുതരമല്ല. അമിത വേഗത്തില്‍ എത്തിയ കാര്‍ നിയന്ത്രണം വിട്ട് ലോറിയില്‍ ഇടിക്കുക ആയിരുന്നു. ആലപ്പുഴയില്‍ സൈക്കിളില്‍ നിന്ന് വീണ് ഇതര സംസ്ഥാന യുവതി മരിച്ചു. ബിഹാര്‍ സ്വദേശി സൈറ ഹാത്തൂന്‍ ആണ് മരിച്ചത്. കുടുംബത്തോടൊപ്പം യാത്ര ചെയ്യുമ്പോള്‍ ആയിരുന്നു അപകടം.

Summary

A young woman met with a tragic end in an accident while boarding a train.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com