ചെമ്മീന്‍ കഴിച്ച് അലര്‍ജി; ചികിത്സയിലിരിക്കെ യുവതി മരിച്ചു

പാലക്കാട് സ്വദേശി നികിത (20) ആണു മരിച്ചത്
നികിത
നികിത
Updated on
1 min read

തൊടുപുഴ: ചെമ്മീൻ കഴിച്ച് അലർജി മൂർഛിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പാലക്കാട് സ്വദേശി നികിത (20) ആണു മരിച്ചത്. ഏപ്രില്‍ ആറിനാണ് ചെമ്മീൻ കറി കഴിച്ച് ശരീരമാകെ ചൊറിഞ്ഞു തടിച്ച നികിതയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പിറ്റേന്നു ശ്വാസതടസം ഉണ്ടായതിനാ‍ൽ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രി പതിനൊന്നോടെ നികിത മരിച്ചു. തൊടുപുഴയിലെ സ്വകാര്യ കണ്ണടക്കടയിൽ ഒപ്റ്റോമെട്രിസ്റ്റായിരുന്നു നികിത.

ആശുപത്രിയുടെ ഭാഗത്തു ചികിത്സപ്പിഴവ് ഉണ്ടായതായി ബന്ധുക്കൾ ആരോപിച്ചു. എന്നാൽ, വെന്റിലേറ്ററിലായിരുന്ന യുവതിയെ വേറെ ആശുപത്രിയിലേക്കു മാറ്റാവുന്ന സാഹചര്യമല്ലായിരുന്നുവെന്ന് ആശുപത്രി അധികൃതർ വിശദീകരിച്ചു. ആന്തരികാവയവങ്ങളുടെ സാംപിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നു തൊടുപുഴ പൊലീസ് പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നികിത
കൊടും ചൂട് തുടരുന്നു; ഒറ്റപ്പെട്ട വേനൽ മഴയ്ക്ക് സാധ്യത

പാലക്കാട് അമ്പലപ്പാറ മേലൂർ നെല്ലിക്കുന്നത്ത് വീട്ടിൽ ഗോപാലകൃഷ്ണൻ – നിഷ ദമ്പതികളുടെ മകളാണ് നികിത. സഹോദരന്‍; ജിഷ്ണു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com