വൈറ്റിലയില്‍ റെയില്‍വെ ട്രാക്കിന് സമീപം മൃതദേഹം; തൊട്ടരികെ മൊബൈല്‍ ഫോണ്‍; കൊലപാതകമെന്ന് സംശയം; അന്വേഷണം

ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് മൃതദേഹം കണ്ട വിവരം അമൃത എക്സ്പ്രസിലെ ലോക്കോ പൈലറ്റ് ആണ് ഉദ്യോഗസ്ഥരെ അറിയിച്ചത്.
Woman Found Dead
Woman Found Dead Near Kochi Railway Track Police Suspect Murderspecial arrangement
Updated on
1 min read

കൊച്ചി: കൊച്ചി വൈറ്റില റെയിൽവേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ മൃതദേഹം കണ്ട വിവരം അമൃത എക്സ്പ്രസിലെ ലോക്കോ പൈലറ്റ് ആണ് ഉദ്യോഗസ്ഥരെ അറിയിച്ചത്. ഉടൻ തന്നെ പൊലീസ് സംഭവസ്ഥലത്ത് എത്തി തുടർനടപടികൾ ആരംഭിച്ചു.

Woman Found Dead
'ലൈഫ് ഈസ് ബ്യൂട്ടിഫുൾ'; പൂർത്തിയായത് അഞ്ച് ലക്ഷത്തിലേറെ വീടുകൾ, ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

ഏകദേശം 40 വയസ് പ്രായമുള്ള സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ട്രെയിൻ തട്ടിയുള്ള മരണമല്ലന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹത്തിന്റെ മുഖത്ത് അടക്കം മാരകമായ മുറിവുകളുണ്ട്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം ട്രാക്കിൽ ഉപേക്ഷിച്ചതാകാൻ ആണ് സാധ്യതയെന്നും പൊലീസ് പറയുന്നു.

Woman Found Dead
എന്‍ട്രന്‍സ് എഴുതി ഡോക്ടറാകണമെന്ന് അച്ഛന്‍; തര്‍ക്കത്തിനൊടുവില്‍ കൊലപ്പെടുത്തി, സഹോദരിയുടെ മുന്നില്‍വച്ച് കഷണങ്ങളാക്കി; 21 കാരന്‍ അറസ്റ്റില്‍

മൃതദേഹത്തിന്റെ സമീപത്ത് നിന്ന് ഒരു മൊബൈൽ ഫോണും കണ്ടെത്തിയിട്ടുണ്ട്. ഫോറൻസിക് സംഘം അടക്കമുള്ളവർ ഉടൻ സ്ഥലത്ത് എത്തും. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Summary

Woman Found Dead Near Kochi Railway Track Police Suspect Murder.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com