മുംബൈ വിമാനത്താവളത്തില്‍ വന്‍ ലഹരി വേട്ട, 47 കോടിയുടെ കൊക്കെയ്‌നുമായി യുവതി പിടിയില്‍

4.7 കിലോഗ്രാം കൊക്കെയ്‌ൻ കണ്ടെടുത്തു
Woman held at Mumbai airport with Rs 47 crore cocaine in coffee packets
Woman held at Mumbai airport with Rs 47 crore cocaine in coffee packets
Updated on
1 min read

മുംബൈ: മുംബൈ വിമാനത്താവളത്തില്‍ വന്‍ ലഹരി മരുന്ന് വേട്ട. 47 കോടി രൂപ വില കണക്കാക്കുന്ന 4.7 കിലോഗ്രാം കൊക്കെയ്‌നുമായി യുവതി പിടിയില്‍. കൊളംബോയില്‍ നിന്ന് മുംബൈ വിമാനത്താവളത്തിലെത്തിയ യാത്രക്കാരിയില്‍ നിന്നാണ് ലഹരി മരുന്ന് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേര്‍ അറസ്റ്റിലായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Woman held at Mumbai airport with Rs 47 crore cocaine in coffee packets
യാത്രക്കാരെ മകന്റെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബറാക്കാം, ടാക്‌സിയില്‍ ക്യുആര്‍ കോഡ്; 'വാട്ട് ആന്‍ ഐഡിയ' എന്ന് സോഷ്യല്‍ മീഡിയ

ഡി.ആര്‍.ഐ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് പാക്കറ്റുകളാക്കി സൂക്ഷിച്ച ലഹരി മരുന്ന് കണ്ടെത്തിയത്. കാപ്പി പാക്കറ്റുകള്‍ക്കുള്ളില്‍ ലഹരി മരുന്ന് നിറച്ച നിലയില്‍ ഒമ്പത് പൗച്ചുകളാണ് കണ്ടെത്തിയത്. എന്‍ഡിപിഎസ് ഫീല്‍ഡ് കിറ്റ് ഉപയോഗിച്ചുള്ള പ്രാഥമിക പരിശോധനയ്ക്ക് പിന്നാലെയായിരുന്നു അറസ്റ്റ്.

Woman held at Mumbai airport with Rs 47 crore cocaine in coffee packets
ആന്ധ്ര ക്ഷേത്രത്തില്‍ ദുരന്തം; തിക്കിലും തിരക്കിലും 9 മരണം, നിരവധിപ്പേര്‍ക്ക് പരിക്ക്

യുവതി ഉള്‍പ്പെടെ പിടിയിലായ അഞ്ച് പേരില്‍ ഒരാള്‍ കൊക്കെയ്ന്‍ വാങ്ങാനായി വിമാനത്താവളത്തിലെത്തിയ ആളാണ്. മയക്കുമരുന്ന് കടത്തുന്നതിനായുള്ള ധനസഹായം, ലോജിസ്റ്റിക്‌സ് എന്നിവയുമായി ബന്ധപ്പെട്ടവരാണ് അറസ്റ്റിലായ മറ്റ് മൂന്ന് പേര്‍.

Summary

A woman who landed at the Mumbai airport from Colombo was arrested for carrying 4.7 kg of cocaine, valued at nearly Rs 47 crore in the illicit market, in nine coffee packets, an official of the Directorate of Revenue Intelligence (DRI) said on Saturday.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com