താമരശ്ശേരിയില്‍ യുവതി ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍; യുവാവിനൊപ്പം താമസമാക്കിയത് മാസങ്ങള്‍ക്ക് മുന്‍പ്
കോഴിക്കോട്: താമരശ്ശേരിയില്‍ വാടക ഫ്‌ളാറ്റില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍. കൈതപ്പൊയില്‍ ഹൈസണ്‍ അപ്പാര്‍ട്‌മെന്റില്‍ താമസിച്ചിരുന്ന ഹസ്‌നയാണ് (34) മരിച്ചത്. കാക്കൂര്‍ ഈന്താട് മുണ്ടപ്പുറത്തുമ്മല്‍ ഉസ്മാന്റെയും സഫിയയുടെയും മകളാണ് മരിച്ച ഹസ്‌ന.
കഴിഞ്ഞ ഒരു മാസമായി യുവാവിനൊപ്പം ഈ അപ്പാര്‍ട്‌മെന്റിലായിരുന്നു ഹസ്‌ന കഴിഞ്ഞിരുന്നത്. ബുധനാഴ്ച രാവിലെ 11.30 വരെ മുറി തുറക്കാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവതിയെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
താമരശ്ശേരി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്‌മോര്‍ട്ടത്തിന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് അയച്ചു. പ്രാഥമിക പരിശോധനയില്‍ ആത്മഹത്യയാണെന്നാണ് നിഗമനം. മരണത്തില്‍ ദുരൂഹത ഇല്ലെന്ന് പൊലീസ് നിലപാട്.
A woman was found dead in a rented flat in Thamarassery, where she had been living with a young man for several months. Police have registered a case and begun an investigation.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

