തലയില്‍ തുണിയിട്ട് മൂടി ആക്രമണം; കളമശ്ശേരിയില്‍ യുവതിയുടെ മാലയും ഫോണും കവര്‍ന്നു

കണ്ണൂര്‍ സ്വദേശിനി ജസ്‌ന ഫാത്തിമയെയാണ് ആക്രമിച്ചത്
lady attacked
ആക്രമണം നടന്ന സ്ഥലം ( lady attacked in Kalamassery)
Updated on
1 min read

കൊച്ചി: കളമശ്ശേരിയില്‍ യുവതിയെ ആക്രമിച്ച് മൊബൈല്‍ഫോണും മാലയും കവര്‍ന്നു. കണ്ണൂര്‍ സ്വദേശിനി ജസ്‌ന ഫാത്തിമയെയാണ് ആക്രമിച്ചത്. ഇന്നലെ രാത്രി 8 മണിക്ക് ജോലി കഴിഞ്ഞ് കളമശ്ശേരി സെന്റ് ജോസഫ് പള്ളിക്ക് സമീപത്തെ താമസസ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു ആക്രമണം.

lady attacked
ചായ ചോദിച്ചിട്ട് കിട്ടിയില്ല; മരുമകളെ ഭര്‍തൃമാതാവ് വെട്ടിക്കൊലപ്പെടുത്തി

തലയില്‍ തുണിയിട്ട് മൂടിയശേഷമായിരുന്നു ആക്രമണം നടത്തിയതെന്ന് യുവതി പറയുന്നു. കാനയിലേക്ക് ചവിട്ടി വീഴ്ത്തിയശേഷം റെയില്‍വേ പാലത്തിന്റെ തൂണില്‍ തലയിടിപ്പിച്ചു എന്നും പറയുന്നു. യുവതിയുടെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

lady attacked
റിസപ്ഷനിടെ സുഹൃത്തുക്കളുടെ വക വെടിക്കെട്ട്, പകച്ചുപോയ വധു ബോധംകെട്ടു വീണു

പെണ്‍കുട്ടിയുടെ തലയില്‍ സ്റ്റിച്ചിട്ടിരിക്കുകയാണ്. ഒരു പവന്റെ സ്വര്‍ണമാല നഷ്ടപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതായി പൊലീസ് സൂചിപ്പിച്ചു.

Summary

A young woman was attacked in Kalamassery and her mobile phone and necklace were stolen

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com