കെഎസ്ആര്‍ടിസി ബസ്സില്‍ സഞ്ചരിച്ച യുവതിക്ക് നേരെ ലൈംഗികാതിക്രമം, പ്രതിയെ തടഞ്ഞുവെച്ച് പൊലീസില്‍ ഏല്‍പ്പിച്ചു

രാത്രി 11 മണിയോടെ കുന്നമംഗലത്ത് നിന്ന് ബസ്സില്‍ കയറിയ യുവതിയെയാണ് ആക്രമിച്ചത്
ksrtc
പ്രതീകാത്മക ചിത്രം
Updated on
1 min read

കോഴിക്കോട്: കൊടുവള്ളിയില്‍ കെഎസ്ആര്‍ടിസി ബസ്സില്‍ സഞ്ചരിച്ച യുവതിക്ക് നേരെ ലൈംഗികാതിക്രമം. ശനിയാഴ്ച രാത്രി 11 മണിയോടെ കുന്നമംഗലത്ത് നിന്ന് ബസ്സില്‍ കയറിയ യുവതിയെയാണ് ആക്രമിച്ചത്.

ksrtc
ഗൂഗിള്‍ മാപ്പ് നോക്കി വാഹനം ഓടിക്കാറുണ്ടോ? അപകടങ്ങള്‍ ഒഴിവാക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

യുവതിയുടെ പരാതിയില്‍ ചാവടിക്കുന്നുമ്മല്‍ അന്‍വര്‍(46)എന്നയാളെ കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തു. രാത്രി ബസില്‍ കയറിയ യുവതിയെ സീറ്റില്‍ ചാരിനിന്നു കൊണ്ട് ഉപദ്രവിക്കുകയായിരുന്നു. അതിക്രമത്തിനിരയായ യുവതി ഇയാളെ തടഞ്ഞു വച്ച് പൊലീസില്‍ വിവരമറിയിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സംഭവസ്ഥലത്തെത്തി പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com