'എന്റെ മൊഴിക്ക് പ്രാധാന്യമുണ്ട്, അത് കഴിഞ്ഞ് മതി പ്രസവാവധി'; കോടതിയില്‍ നിന്ന് ലേബര്‍റൂമിലെത്തിയ പൊലീസുകാരിക്ക് കയ്യടി

ഗര്‍ഭിണിയായി ഒമ്പത് മാസവും പിന്നിട്ടിരുന്ന ശ്രീലക്ഷ്മി കേസില്‍ മൊഴിനല്‍കാനായി കോടതിയിലെത്തുകയും ഇവിടെ നിന്ന് ആശുപത്രിയില്‍ എത്തിച്ചപിന്നാലെ പ്രസവിക്കുകയും ചെയ്തു
women police officer in thrissur postpond Maternity Leave for a case
women police officer in thrissur postponed Maternity Leave for a case Special Arrangement
Updated on
1 min read

തൃശ്ശൂര്‍: പ്രസവം അടുത്തിട്ടും സുപ്രധാനമായ കേസില്‍ തന്റെ മൊഴിയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിച്ച പൊലീസ് ഉദ്യോഗസ്ഥയ്ക്ക് കയ്യടിച്ച് കേരളം. ഒല്ലൂര്‍ സ്റ്റേഷനിലെ വനിതാ പൊലീസുദ്യോഗസ്ഥ ശ്രീലക്ഷ്മിയാണ് കൃത്യനിര്‍വഹണത്തിനായി ശാരീരിക അവസ്ഥകള്‍ മാറ്റിവച്ച് പ്രസവാവധി നീട്ടി വെച്ച് പ്രവര്‍ത്തിച്ചത്. ഗര്‍ഭിണിയായി ഒമ്പത് മാസവും പിന്നിട്ടിരുന്ന ശ്രീലക്ഷ്മി കേസില്‍ മൊഴിനല്‍കാനായി കോടതിയിലെത്തുകയും ഇവിടെ നിന്ന് ആശുപത്രിയില്‍ എത്തിച്ചപിന്നാലെ പ്രസവിക്കുകയും ചെയ്തു. ആണ്‍കുഞ്ഞിനാണ് ശ്രീലക്ഷ്മി ജന്മം നല്‍കിയത്.

women police officer in thrissur postpond Maternity Leave for a case
'അയല്‍വീട്ടുകാരുടെ അസഭ്യവര്‍ഷത്തില്‍ മനോവിഷമം'; തിരുവനന്തപുരത്ത് 18കാരി ജീവനൊടുക്കി

പ്രസവാവധി താമസിപ്പിക്കുന്നതില്‍ ഭര്‍ത്താവും ഡോക്ടറും വീട്ടുകാരും ഉയര്‍ത്തിയ എതിര്‍പ്പ് മറികടന്നാണ് ശ്രീലക്ഷ്മി ഡ്യൂട്ടിയില്‍ തുടര്‍ന്നത്. കേസില്‍ തന്റെ മൊഴിയുടെ പ്രാധാന്യത്തെ കുറിച്ച് ശ്രീലക്ഷ്മി അവരെ പറഞ്ഞ് മനസ്സിലാക്കുകയായിരുന്നു. ഗര്‍ഭിണിയായ ശ്രീലക്ഷ്മി ദിവസവും ഓട്ടോറിക്ഷയിലാണ് സ്റ്റേഷനിലേക്ക് ഡ്യൂട്ടിക്കായി എത്തിയിരുന്നത്. മൊഴി നല്‍കേണ്ട ദിവസം നേരത്തെ സ്റ്റേഷനിലെത്തുകയും ചെയ്തു. സ്റ്റേഷനില്‍ നിന്നും സഹപ്രവര്‍ത്തകരുമായി വാഹനത്തില്‍ കോടതിമുറ്റത്തെത്തിയ ശ്രീലക്ഷ്മിക്ക് പെട്ടന്ന് ബ്‌ളീഡിങ്ങ് തുടങ്ങുകയായിരുന്നു. ഉടന്‍തന്നെ ശ്രീലക്ഷ്മിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും പിന്നാലെ പ്രസവിക്കുകയുമായിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി കേരള പൊലീസ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു.

women police officer in thrissur postpond Maternity Leave for a case
വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിച്ചു, റീപോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് സംസ്‌കാരം

പോസ്റ്റ് പൂര്‍ണരൂപം-

ഒല്ലൂര്‍ പോലീസ് സ്റ്റേഷനിലെ ഒരു കേസിലേക്ക് പ്രധാന സാക്ഷിയായിരുന്ന വനിതാ പോലീസുദ്യോഗസ്ഥ ശ്രീലക്ഷ്മി മൊഴിനല്‍കുന്നതിന് വേണ്ടി തന്റെ പ്രസവാവധി നീട്ടി വെച്ചു. ഭര്‍ത്താവും, ഡോക്ടറും, വീട്ടുകാരും പ്രസവാവധി താമസിപ്പിക്കുന്നതില്‍ എതിര്‍പ്പ് അറിയിച്ചെങ്കിലും കേസില്‍ തന്റെ മൊഴിയുടെ പ്രാധാന്യത്തെ കുറിച്ച് ശ്രീലക്ഷ്മി അവരെ പറഞ്ഞ് മനസ്സിലാക്കുകയായിരുന്നു. കേസിലേക്ക് മൊഴി നല്‍കേണ്ട ദിവസത്തിന് ശേഷം മതി അവധി എന്ന് തീരുമാനമെടുക്കുകയും ചെയ്തു. സഹപ്രവര്‍ത്തകരും ശ്രീലക്ഷ്മിയോട് ലീവ് എടുക്കുവാന്‍ പറഞ്ഞെങ്കിലും കേസില്‍ മൊഴി നല്‍കിയതിനു ശേഷം മാത്രമേ ലീവ് എടുക്കുന്നുള്ളുവെന്ന തീരുമാനത്തില്‍ ശ്രീലക്ഷ്മി ഉറച്ചു നിന്നു.

ഒന്‍പതുമാസം കഴിഞ്ഞ ശ്രീലക്ഷ്മി ദിവസവും ഓട്ടോറിക്ഷയിലാണ് സ്റ്റേഷനിലേക്ക് ഡ്യൂട്ടിക്കായി എത്തിയിരുന്നത്. മൊഴി നല്‍കേണ്ട ദിവസം നേരത്തെ സ്റ്റേഷനിലെത്തുകയും ചെയ്തു. സ്റ്റേഷനില്‍ നിന്നും സഹപ്രവര്‍ത്തകരുമായി വാഹനത്തില്‍ കോടതിമുറ്റത്തെത്തിയ ശ്രീലക്ഷ്മിക്ക് പെട്ടന്ന് ബ്‌ളീഡിങ്ങ് തുടങ്ങുകയായിരുന്നു. ഉടന്‍തന്നെ ശ്രീലക്ഷ്മിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.

ശാരീരിക വിശ്രമം വേണ്ട സന്ദര്‍ഭത്തിലും കൃത്യനിര്‍വ്വഹണത്തോടുള്ള ശ്രീലക്ഷ്മിയുടെ ആത്മാര്‍ത്ഥതയ്ക്ക് അഭിനന്ദനങ്ങള്‍

Summary

Kerala News: Women police officer in Thrissur postponed Maternity Leave for a case.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com