'75- 65'; സീറ്റ് നില പ്രവചിച്ച് എന്‍ എസ് മാധവന്‍

എന്‍ഡിഎ മൂന്ന് സീറ്റുകള്‍ വരെ നേടാന്‍ സാധ്യത
Ezhuthachan Puraskaram for Malayalam writer NS Madhavan
NS Madhavan ഫയല്‍
Updated on
1 min read

കൊച്ചി: കേരള നിയമസഭയിലേക്ക് വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കാനിരിക്കെ സീറ്റ് നില പ്രവചിച്ച് എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍. എല്‍ഡിഎഫ് 75 സീറ്റുകള്‍ നേടി അധികാരം നില നിര്‍ത്തുമെന്നാണ് പ്രവചനം. യുഡിഎഫ് 65 സീറ്റുകള്‍ നേടുമെന്നും അദ്ദേഹം പ്രവചിച്ചു.

Ezhuthachan Puraskaram for Malayalam writer NS Madhavan
എല്ലാം മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ, ദൃശ്യങ്ങളിലുള്ള സ്ത്രീയെ അറിയില്ല; ആരോപണത്തില്‍ മറുപടിയുമായി ശോഭ സുരേന്ദ്രന്‍

സംസ്ഥാനത്ത് ശക്തമായ ഭരണ വിരുദ്ധ വികാരമില്ലെന്നും എന്‍ എസ് മാധവന്‍ പറയുന്നു. ഭരണ വിരുദ്ധ വികാരം നേരിയ തോതില്‍ മാത്രമാണുള്ളത്. എന്‍ഡിഎ മൂന്ന് സീറ്റുകള്‍ വരെ നേടാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം എക്‌സില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. വോട്ടെടുപ്പിന് ശേഷം ജില്ല തിരിച്ചുള്ള പ്രവചനമുണ്ടാകുമെന്നും എന്‍എസ് മാധവന്‍ പറഞ്ഞു.

Ezhuthachan Puraskaram for Malayalam writer NS Madhavan
'കല്ലേലി അപ്പൂപ്പനാണേ സത്യം.. അങ്ങനൊരു കേസില്ല', അടൂരിലെ ലഘുലേഖ വിവാദത്തില്‍ പൊട്ടിക്കരഞ്ഞ് യുഡിഎഫ് സ്ഥാനാര്‍ഥി

140 മണ്ഡലങ്ങളിലായി 883 സ്ഥാനാര്‍ഥികളാണു ഇത്തവണ മത്സരിക്കുന്നത്. 30,495 ബൂത്തുകളിലായി രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണു വോട്ടെടുപ്പ്. 53,984 സര്‍വീസ് വോട്ടര്‍മാര്‍ ഉള്‍പ്പെടെ 2,71,96,936 സമ്മതിദായകരാണുള്ളത്. പോളിങ് സാധനങ്ങളുടെ വിതരണം ഇന്നു രാവിലെ 43 കേന്ദ്രങ്ങളില്‍ ആരംഭിക്കും. 1.46 ലക്ഷം ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. പ്രശ്‌നബാധിത ബൂത്തുകള്‍ 2040 ആണ്. ചൊവ്വാഴ്ച രാവിലത്തെ കണക്കനുസരിച്ച് ഹോം വോട്ടിങ് 98 ശതമാനം പൂര്‍ത്തിയാക്കി.

Summary

Writer NS Madhavan has predicted the seat tally as the Kerala Assembly elections are scheduled to be held on Thursday.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com