പരസ്യത്തിൽ കണ്ട അടിവസ്ത്രമല്ല കിട്ടിയത്, തിരുവനന്തപുരം സ്വദേശിനിക്ക് 5,000 രൂപ നഷ്ടപരിഹാരം

ഇതേതുടർന്ന്, വെബ്സൈറ്റിൽ ഓൺലൈൻ ആയി പരാതി നല്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്നാണ് യുവതി തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. കമ്മീഷൻ മുമ്പാകെ യുവതി തനിക്ക് കിട്ടിയ ഇൻവോയ്‌സും അയച്ചുകിട്ടിയ സാധനങ്ങളുടെ ചിത്രങ്ങളും തെളിവായി ഹാജരാക്കി.
consumer court verdict, representative image
consumer court verdict,representative imageGemini AI
Updated on
1 min read

ഫേസ്ബുക്കിലെ പരസ്യം കണ്ടാണ് തിരുവനന്തപുരം സ്വദേശിനിയായ യുവതി മൂന്ന് ഫ്രണ്ട് ഓപ്പൺ ബ്രായുടെ പായ്ക്കിന് ഓൺലൈൻ വ്യാപാര സൈറ്റിൽ ഓർഡർ നൽകിയത്. ഒരു വീഴ്ചയെ തുടർന്ന് പൂർണ ബെഡ്‌റെസ്റ്റിൽ ആയിരുന്നു യുവതിയപ്പോൾ.

"ഫ്രണ്ട് ബട്ടൺ ബക്കിൾ സ്ലീപ് ബ്രാ" ആയിരുന്നു യുവതി തെരഞ്ഞെടുത്തത്. 2.09.2024-ന്, അവർ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ Shopify-യിൽ ഓ‍ർഡർ നൽകിയത്. ക്യാഷ് ഓൺ ഡെലിവറി ആയി 799 രൂപയാണ് പേയ്‌മെന്റ് നടത്തിയത്. പാക്കറ്റ് പൊട്ടിച്ചു നോക്കിയ യുവതി അമ്പരന്നു. ഫ്രണ്ട് ഓപ്പൺ ബ്രായ്ക്കാണ് ഓർഡർ കൊടുത്തെങ്കിലും കിട്ടിയത് ബാക് ഓപ്പൺ. പരസ്യത്തിൽ മൂന്നെണ്ണമുള്ള പായ്ക്ക് എന്ന് പറഞ്ഞിരുന്നതെങ്കിലും കിട്ടിയത് രണ്ടെണ്ണം മാത്രം. രണ്ടിന്റെയും അളവുകൾ വ്യത്യസ്തവും യുവതിക്ക് ഉപയോഗിക്കാനാവാത്തതും.

consumer court verdict, representative image
ഗള്‍ഫ്, അമേരിക്ക, മാലദ്വീപ്... ; കടല്‍ കടന്ന് ലോക വിപണിയിലേക്ക് മില്‍മ

ഇതേതുടർന്ന്, വെബ്സൈറ്റിൽ ഓൺലൈൻ ആയി പരാതി നല്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്നാണ് യുവതി തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. കമ്മീഷൻ മുമ്പാകെ യുവതി തനിക്ക് കിട്ടിയ ഇൻവോയ്‌സും അയച്ചുകിട്ടിയ സാധനങ്ങളുടെ ചിത്രങ്ങളും തെളിവായി ഹാജരാക്കി.

തെളിവുകൾ പരിശോധിച്ച കമ്മീഷൻ ഓൺലൈൻ പ്ലാറ്റ്‌ഫോം സേവനത്തിൽ വീഴ്ച വരുത്തി എന്ന് കണ്ടെത്തി. "എതിർ കക്ഷിയുടെ സേവനത്തിലെ വീഴ്ച മൂലം പരാതിക്കാരിക്ക് മനോവ്യഥയും സാമ്പത്തിക നഷ്ടവുമുണ്ടായി. ആയതിനാൽ എതിർകക്ഷി പരാതിക്കാരിക്കുണ്ടായ സാമ്പത്തിക നഷ്ടത്തിന് നഷ്ടപരിഹാരം കൊടുക്കാൻ ബാധ്യസ്ഥമാണ്," കമ്മീഷൻ പറഞ്ഞു.

consumer court verdict, representative image
വീണ്ടും എഫ്ഡി പലിശനിരക്ക് കുറച്ചു എസ്ബിഐ

ഓൺലൈൻ പ്ലാറ്റ്‌ഫോമിനോട് പരാതിക്കാരിയിൽ നിന്ന് വാങ്ങിയ 799 രൂപ തിരിച്ചു നൽകാനും 5,000 രൂപ നഷ്ടാരിഹാരമായി നൽകാനും കമ്മീഷൻ ഉത്തരവിട്ടു. കൂടാതെ കോടതിച്ചെലവായി 2,500 രൂപയും നൽകണം. ഒരു മാസത്തിനുള്ളിൽ കൊടുത്തില്ലെങ്കിൽ റീഫണ്ട് തുകയ്ക്കും നഷ്ടപരിഹാരത്തിനും കൊടുക്കുന്ന തീയതി വരെ 9 ശതമാനം വാർഷിക പലിശ കൂടി നൽകണമെന്നും ഉത്തരവിലുണ്ട്.

ജില്ലാ കമ്മീഷൻ പ്രസിഡന്റ് പി.വി. ജയരാജൻ, അംഗങ്ങളായ പ്രീതാ ജി. നായർ വിജു വി.ആർ. എന്നിവരുടെ ബെഞ്ചാണ് കേസ് കേട്ടത്. ഓൺലൈൻ പ്ലാറ്റ്‌ഫോം പ്രതിനിധികൾ കോടതിയിൽ കോടതിയിൽ ഹാജരാവാഞ്ഞതിനാൽ എക്സ്-പാർട്ടി ആയാണ് കേസ് നടന്നത്.യുവതിക്ക് വേണ്ടി ഹാജരായത് അഡ്വക്കേറ്റ് ശ്രീവരാഹം എൻ.ജി. മഹേഷ്, അഡ്വക്കേറ്റ് ഷീബ ശിവദാസൻ എന്നിവരായിരുന്നു.

Summary

A Thiruvananthapuram-native woman who sued an online seller for delivering her wrong items was awarded Rs 5,000 compensation by the District Consumer Disputes Redressal Commission (Consumer Court). In her complaint, the woman said she made the purchase while on bed rest after a fall.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com