'യോ​ഗ ഫോർ വൺ എർത്ത്, വൺ ഹെൽത്ത്'; യോ​ഗാദിനം വിവിധ പരിപാടികളോടെ ആഘോഷിച്ച് ഐഎച്എംസിടി

കേന്ദ്ര ടൂറിസം മന്ത്രാലയത്തിനു കീഴിലുള്ള നാഷണൽ കൗൺസിൽ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് നോയിഡയുമായി അഫിലിയേറ്റ് ചെയ്ത സ്ഥാപനമാണ് ഐഎച്എംസിടി
Yoga dance by students of KV School at IHMCT event
കെവി സ്കൂളിലെ വിദ്യാർത്ഥികളുടെ യോഗ നൃത്തം (IHMCT)
Updated on
1 min read

തിരുവനന്തപുരം: കോവളം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിങ് ടെക്‌നോളജിയിൽ (ഐഎച്എംസിടി) അന്താരാഷ്ട്ര യോ​ഗാദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. കേന്ദ്ര ടൂറിസം മന്ത്രാലയത്തിനു കീഴിലുള്ള നാഷണൽ കൗൺസിൽ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് നോയിഡയുമായി അഫിലിയേറ്റ് ചെയ്ത സ്ഥാപനമാണ് ഐഎച്എംസിടി. ജൂൺ 21ന് മന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനങ്ങൾ വഴി 50 പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഐഎച്എംസിടി തിരുവനന്തപുരത്തെ ഉദയ് കൺവെൻഷൻ സെന്ററിൽ യോ​ഗാദിനം ആഘോഷിച്ചത്.

യോ​ഗ ഫോർ വൺ എർത്ത്, വൺ ഹെൽത്ത് എന്ന പ്രമേയത്തിലാണ് കേന്ദ്ര ടൂറിസം മന്ത്രലായം രാജ്യത്തുടനീളം വിവിധ പരിപാടികൾ സംഘടിപ്പിച്ചത്. ഈ മാസം 10 മുതൽ 21 വരെ മന്ത്രാലയത്തിനു കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ യോ​ഗയെക്കുറിച്ചുള്ള പ്രചാരണ പരിപാടികൾ നടത്തി. ആഘോഷങ്ങളുടെ ഭാ​ഗമായി പ്രദർശനങ്ങൾ, ബുഫെകൾ, തീമുകൾ, യോഗയ്ക്കുള്ള മറ്റ് പ്രമോഷണൽ പ്രവർത്തനങ്ങൾ തുടങ്ങി വിവിധ പരിപാടികളാണ് സംഘടിപ്പിച്ചത്. സാത്വിക ഭക്ഷണത്തിന്റെ പ്രചാരണത്തിലാണ് ഐഎച്എംസിടി പങ്കാളികളായത്.

യോ​ഗയുടെ പ്രചാരണത്തിനായി സിലബസും പാഠ്യപദ്ധതിയും നവീകരിക്കുന്നതിൽ മന്ത്രാലയം വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ബിഎസ്‌സി ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷനിലെ വിദ്യാർഥികളുടെ പാഠ്യ പദ്ധതിയിൽ യോഗ ചേർക്കുന്നത് അത്തരമൊരു നടപടിയാണ്. യോഗ പാഠ്യ പദ്ധതിയിൽ ചേർക്കുന്നതോടെ വിദ്യാർഥികൾക്ക് ഇന്നത്തെ ജീവിതത്തിൽ പരിശീലിക്കാൻ അവസരമൊരുക്കുന്നു.

ഐഎച്എംസിടിയിൽ നടന്ന ആഘോഷത്തിൽ കേന്ദ്ര സഹ മന്ത്രി ജോർജ് കുര്യൻ മുഖ്യാതിഥിയായി. ടൂറിസം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ, ഐഎച്എംസിടി കോവളം സ്ഥാപനത്തിലെ ജീവനക്കാർ, വിദ്യാർഥികൾ പങ്കെടുത്തു. കെവി സ്‌കൂൾ വിദ്യാർഥികൾ, ട്രാവൽ ആൻഡ് ടൂറിസം ഹോസ്പിറ്റാലിറ്റി ഫെർട്ടിലിറ്റി എന്നിവരും പരിപാടിയിൽ പങ്കെടുത്തുവെന്ന് ഐഎച്എംസിടി പിഎഫ് പ്രിൻസിപ്പൽ ഡോ. ടി അനന്ത കൃഷ്ണൻ പറഞ്ഞു.

The Institute of Hotel Management and Catering Technology (IHMCT), Kovalam is very active with the Government of India Initiatives. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com