അങ്കമാലിയില്‍ യുവാവും യുവതിയും ട്രെയിന്‍ തട്ടി മരിച്ചനിലയില്‍; നാടുവിട്ടത് രണ്ടുദിവസം മുന്‍പ്, അന്വേഷണം

അങ്കമാലിയില്‍ യുവതിയും യുവാവും ട്രെയിന്‍ തട്ടി മരിച്ചനിലയില്‍
Young man and woman found dead
വിസ്മയ, അഭിലാഷ്
Edited By:
Updated on
1 min read

കൊച്ചി: അങ്കമാലിയില്‍ യുവതിയും യുവാവും ട്രെയിന്‍ തട്ടി മരിച്ചനിലയില്‍. കൊല്ലം വളവത്തുങ്കല്‍ സ്വദേശി വിസ്മയ, കണ്ണനല്ലൂര്‍ സ്വദേശി അഭിലാഷ് എന്നിവരാണ് മരിച്ചത്. ഇരുവരും ബന്ധുക്കളാണ് എന്നാണ് പ്രാഥമിക വിവരം.

കഴിഞ്ഞ രണ്ടുദിവസമായി ഇരുവരേയും കാണാനില്ലായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയും ഇവരെ അന്വേഷിച്ചു വരികയുമായിരുന്നു. അതിനിടെയിലാണ് ഇരുവരേയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്ന് പുലര്‍ച്ചെ 1.45 നാണ് സംഭവം. തൃശൂര്‍ ഭാഗത്തേക്കുള്ള ട്രെയിന്‍ പോയതിന് ശേഷമാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ ചേര്‍ന്ന് മൃതദേഹങ്ങള്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹങ്ങള്‍ വിട്ടു നല്‍കും. എന്താണ് നാടുവിട്ടു പോകാനുള്ള കാരണം എന്നത് വ്യക്തമല്ലെന്നും അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് പറഞ്ഞു.

Young man and woman found dead
'ജയിലിലെ ആശുപത്രി ഞാന്‍ മെച്ചപ്പെടുത്തി, ആര്‍ക്കെങ്കിലും പ്രയോജനപ്പെട്ടതില്‍ സന്തോഷം'; തച്ചങ്കരിയെ പരിഹസിച്ച് ആര്‍ ശ്രീലേഖ
Young man and woman found dead
നിലവിലെ എംഎല്‍എ ക്ഷണിച്ചു, മുന്‍ എംഎല്‍എ പാലം ഉദ്ഘാടനം ചെയ്തു; ഫലകത്തില്‍ പേരില്ല, 'പൂഞ്ഞാര്‍ എംഎല്‍എ' മാത്രം
Summary

Young man and woman found dead after being hit by a train in Angamaly

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com