കമ്പിപ്പാര കൊണ്ട് വാതില്‍ പൊളിച്ചു വീട്ടിൽകയറി, ബധിരയും മൂകയുമായ സ്ത്രീയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ 

33കാരനായ നിഷാദ് ആണ് അറസ്റ്റിലായത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ആലപ്പുഴ: ബധിരയും മൂകയുമായ സ്ത്രീയെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. തൃപ്പെരുന്തുറ സ്വദേശി നിഷാദ് (33) ആണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രിയാണ് ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയുടെ വീട്ടിൽ ഇയാൾ അതിക്രമിച്ച് കയറിയത്. 

സ്ത്രീയുടെ വീടിന്റെ പുറകു വശത്തെ വാതില്‍ കമ്പിപ്പാര ഉപയോഗിച്ച് പൊളിച്ചാണ് നിഷീദ് വീടിനുള്ളിൽ കയറിയത്. സ്ത്രീയുടെ ബഹളം കേട്ട് ഓടിക്കൂടിയവർ പ്രതിയെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാരെ ഭീഷണിപ്പെടുത്തി ഇയാൾ രക്ഷപെട്ടു. പിന്നീട് മാന്നാര്‍ പൊലീസിന്റെ തെരച്ചിലിലാണ് പ്രതി പിടിയിലായത്. കെട്ടിടം പണിക്കാരനാണ് നിഷാദ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com