മദ്യപാനത്തിനിടെ തര്‍ക്കം; യുവാവിനെ സുഹൃത്ത് മര്‍ദിച്ചുകൊന്നു

കനാലിന്റെ കരയിലിരുന്ന് മദ്യപിക്കുന്നതിനിടെയാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്
young man was beaten to death by his friend
ഷിബിന്‍
Updated on
1 min read

കൊച്ചി: മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തിനിടെ യുവാവിനെ സുഹൃത്ത് മര്‍ദിച്ചുകൊന്നു. എറണാകുളം മലയാറ്റൂരില്‍ ഇന്ന് വൈകീട്ട് അഞ്ചോടെയാണ് സംഭവം. മലയാറ്റൂര്‍ സ്വദേശി ഷിബിനാണ് കൊല്ലപ്പെട്ടത്. സുഹൃത്ത് വിഷ്ണുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കനാലിന്റെ കരയിലിരുന്ന് മദ്യപിക്കുന്നതിനിടെയാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്. തുടര്‍ന്ന് വിഷ്ണു ഷിബിനെ ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. വിഷ്ണു തന്നെ ഷിബിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

സംഭവത്തില്‍ പൊലീസ് വിഷ്ണുവിനെ കസ്റ്റഡിയിലെടുത്തു. ഷിബിന്റെ മൃതദേഹം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com