ജപ്പാനില്‍ കാണാതായ കണ്ണൂര്‍ സ്വദേശിനിയായ യുവതി ട്രെയിന്‍ തട്ടി മരിച്ചനിലയില്‍; മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം

ഇരിട്ടി നിടിയോടിയിലെ തെക്കന്‍വീട്ടില്‍ പ്രകാശന്റെയും ബീനയുടെയും മകള്‍ വി ദേവികയെയാണ് (22)ബുള്ളറ്റ് ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്.
devika
ദേവിക
Edited By:
Updated on
1 min read

കണ്ണൂര്‍:ജപ്പാനിലെ ജോലിസ്ഥലത്ത് കാണാതായ ഇരിട്ടി സ്വദേശിനിയായ യുവതിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഇരിട്ടി നിടിയോടിയിലെ തെക്കന്‍വീട്ടില്‍ പ്രകാശന്റെയും ബീനയുടെയും മകള്‍ വി ദേവികയെയാണ് (22)ബുള്ളറ്റ് ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്.

ലാബ് ടെക്‌നീഷ്യന്‍ പഠനം പൂര്‍ത്തിയാക്കിയ ദേവിക ജപ്പാനിലെ ഇഗലൊ ചൊവന്‍ സോഷ്യല്‍ വെല്‍ഫെയര്‍ കോര്‍പ്പറേഷനില്‍ നഴ് സിങ് അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്നു. മൂന്നു വര്‍ഷത്തെ കരാര്‍ കാലാവധിയില്‍ ആറുമാസം മുന്‍പാണ് ജോലിയില്‍ പ്രവേശിച്ചത്. ദേവികയെ കാണാതായതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിനിടയിലാണ് ദേവികയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയതായി വിവരം ലഭിച്ചിരിക്കുന്നത്.

ജപ്പാനിലെ കമിഗാഹാരയിലാണ് സംഭവം. ബുധനാഴ്ച്ച ഇന്ത്യന്‍ പ്രാദേശിക സമയം രാത്രി 10.20നാണ് സംഭവം. മൃതദേഹത്തിന് സമീപത്തുനിന്ന് കിട്ടിയ ഐഡി കാര്‍ഡിലൂടെയാണ് മരിച്ചത് ദേവിക യാ ണെന്ന് തിരിച്ചറിഞ്ഞത്. യുവതിയുടെ മരണവിവരം ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. നഴ്‌സിങ് കെയര്‍ ജോലിക്കായി ആറു മാസം മുമ്പാണ് യുവതി ജപ്പാനില്‍ എത്തിയത്.

മൃതദേഹം കേരളത്തിലേക്ക് കൊണ്ടുവരുന്നതില്‍ പ്രാദേശിക ഭരണകൂടം ബുദ്ധിമുട്ട് അറിയിച്ചിട്ടുണ്ട്. ഇവ നീക്കുന്നതിനായി ഇന്ത്യന്‍ എംബസിയുടെ സഹായം തേടിയിരിക്കുകയാണ് ബന്ധുക്കളും പ്രവാസി സംഘടനകളും. ഇതിനായി മുഖ്യമന്ത്രി വി ഡി സതീശന്‍,വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്, കെ സി വേണുഗോപാല്‍ എം.പി, കെ സുധാകരന്‍ എം.പി, സി സദാനന്ദന്‍ മാസ്റ്റര്‍ എംപി എന്നിവരുമായി ബന്ധപ്പെട്ടിട്ടുണ്ട്

Summary

Young woman from Kannur found dead after being hit by a train in Japan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com