കാഞ്ഞങ്ങാട്ട് യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം; യുവാവ് അറസ്റ്റില്‍ 

കഴിഞ്ഞദിവസം കെഎസ്ആര്‍ടിസി ബസില്‍ നടന്ന സംഭവത്തിന്റെ ഞെട്ടല്‍ വിട്ടുമാറും മുന്‍പ്, സമാനമായ മറ്റൊരു സംഭവം
അർഷാദ്
അർഷാദ്
Updated on
1 min read

കാസര്‍കോട്: കഴിഞ്ഞദിവസം കെഎസ്ആര്‍ടിസി ബസില്‍ നടന്ന സംഭവത്തിന്റെ ഞെട്ടല്‍ വിട്ടുമാറും മുന്‍പ്, സമാനമായ മറ്റൊരു സംഭവം. കാഞ്ഞങ്ങാട്ട് യുവതിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയ പഴക്കച്ചവടക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.പൂടങ്കല്ല് കൊല്ലറങ്കോട് സ്വദേശി അര്‍ഷാദിനെയാണ്(34) പൊലീസ് അറസ്റ്റ് ചെയ്തത്.

കോട്ടച്ചേരിയില്‍ ബസിറങ്ങി യുവതി നടന്ന് പോകുമ്പോഴാണ് സംഭവം.  ഇയാള്‍ നഗ്‌നതാ പ്രദര്‍ശനം നടത്തുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. ഗുഡ്‌സ് ഓട്ടോയില്‍ കാഞ്ഞങ്ങാട് നഗരത്തില്‍ പഴക്കച്ചവടം നടത്തുന്നയാളാണ് അര്‍ഷാദ്. 

സ്‌കൂള്‍ വിട്ട് പോകുകയായിരുന്ന പെണ്‍കുട്ടികള്‍ക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയതിന് അര്‍ഷാദ് നേരത്തേയും പിടിയിലായിട്ടുണ്ട്. അന്ന് പോക്‌സോ കേസ് ചുമത്തിയാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

P. Jayarajan
black pepper
Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com