ഇൻസ്റ്റഗ്രാമിലൂടെ ബന്ധം, നഗ്നചിത്രങ്ങളും പീഡന ദൃശ്യങ്ങളും ഉപയോ​ഗിച്ച് ഭീഷണി; 22കാരൻ അറസ്റ്റിൽ 

പീഡന ദൃശ്യങ്ങൾ പകർത്തിയശേഷം ഭീഷണിപ്പെടുത്തിയാണ് പണവും സ്വർണാഭരണങ്ങളും തട്ടിയെടുത്തത്
മുഹമ്മദ് ഫൈസി
മുഹമ്മദ് ഫൈസി
Updated on
1 min read


കൊല്ലം: സമൂഹമാധ്യമങ്ങളിലൂ‌ടെ പരിചയപ്പെട്ട്  പെൺകുട്ടികളെ പീഡിപ്പിച്ച് പണവും സ്വർണ്ണവും തട്ടിയെടുത്ത കേസിൽ 22കാരൻ അറസ്റ്റിൽ. വർക്കല സ്വദേശി മുഹമ്മദ് ഫൈസി ആണ് അറസ്റ്റിലായത്. പീഡന ദൃശ്യങ്ങൾ പകർത്തിയശേഷം ഭീഷണിപ്പെടുത്തിയാണ് പണവും സ്വർണാഭരണങ്ങളും തട്ടിയെടുത്തത്. 

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടാണ് പ്രതി പെൺകുട്ടികളുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കുന്നത്. പിന്നീട് ചിത്രങ്ങൾ ഉപയോ​ഗിച്ച് ഭീഷണിപ്പടുത്തി പീഡിപ്പിക്കും. വിഡിയോയിൽ പകർത്തിയശേഷം ഇതുകാണിച്ച് പണവും സ്വർണവും കൈക്കലാക്കുകയാണ് പതിവെന്ന് പൊലീസ് പറഞ്ഞു. വർക്കല സ്വദേശിനിയായ പെൺകുട്ടിയുടെ പരാതിയിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. പെൺകുട്ടിയിൽ നിന്നും ഒരു മാലയും കമ്മലും പ്രതി കൈക്കവാക്കിയിട്ടുണ്ട്. 50,000 രൂപയോളം പ്രതിയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്‌ഫർ ചെയ്യിപ്പിക്കുകയും ചെയ്തു. 

വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി പ്രതി ഇതേരീതിയിൽ നിരവധി പെൺകുട്ടികളെ ഭീഷണിപ്പെടുത്തിയെന്ന് പൊലീസ് പറഞ്ഞു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
cinema theatre
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com