പെട്രോൾ പമ്പിലേക്ക് 15 അം​ഗ സംഘം ഇരച്ചെത്തി; കാർ വളഞ്ഞ് യുവാവിനെ തട്ടിക്കൊണ്ടു പോയി... ഒടുവിൽ

തിരുവനന്തപുരത്താണ് സംഭവം
CCTV footage, Biju
കാർ വളയുന്നതിന്റെ സിസിടിവി ദൃശ്യം, ബിജു (youth kidnapped)
Updated on
1 min read

തിരുവനന്തപുരം: പെട്രോൾ പമ്പിൽ വച്ച് യുവാവിനെ ഒരു സംഘം തട്ടിക്കൊണ്ടു പോയി. കാട്ടാക്കട മയിലോട്ടുമൂഴിയിൽ താമസിക്കുന്ന ബിജു തങ്കച്ചനെയാണ് (36) തട്ടിക്കൊണ്ടു പോയത്. കള്ളിക്കാട് പെട്രോൾ പമ്പിൽ വച്ച് ഞായറാഴ്ച ഒച്ചയ്ക്കു ശേഷം 3.45ഓടെയാണ് സംഭവം. പമ്പിൽ നിന്നു പെട്രോളടിക്കാനായി എത്തിയ ബിജുവിന്റെ കാർ 15 ഓളം പേരടങ്ങിയ സംഘം വളയുകയായിരുന്നു.

പെട്രോൾ അടിക്കുന്നതനിടെ എത്തിയ സംഘം ബിജുവിനെ വാഹനത്തിൽ നിന്നു വിച്ചിറക്കി മർദ്ദിച്ചു. കാറിന്റെ പിന്നിലെ സീറ്റിലേക്ക് ഇയാളെ വലിച്ചിട്ട് വാഹനത്തിൽ കയറി കുറച്ചു പേർ ബിജുവിനേയും കൊണ്ടു കള്ളിക്കാട് ഭാ​ഗത്തേക്ക് പോയി. കാട്ടക്കട പൊലീസ് സ്ഥലത്തെത്തി സിസിടിവി പരിശോധിച്ചു.

അന്വേഷണത്തിനൊടുവിൽ ബിജുവിനെ വൈകീട്ടോടെ നെടുമങ്ങാട് വച്ചു കണ്ടെത്തി. കാട്ടാക്കടയിൽ എത്തിച്ചു ബിജുവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാധ്യമങ്ങളിൽ വാർത്ത വന്നതിനെ തുടർന്നും പൊലീസ് പിന്നാലെയുണ്ടെന്നു മനസിലാക്കിയും ഇയാളെ തട്ടിക്കൊണ്ടു പോയ സംഘം നെടുമങ്ങാട് ഉപേക്ഷിക്കുകയായിരുന്നു.

CCTV footage, Biju
'ഇരട്ടവോട്ട് ചെയ്തതിന് തെളിവുണ്ട്, നോട്ടീസ് കാണിച്ച് ഭയപ്പെടുത്താമെന്ന് വിചാരിക്കേണ്ട'

കൊല്ലം സ്വദേശിയായ റിയാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ തട്ടിക്കൊണ്ടു പോയത്. യൂറോപ്പിൽ ജോലി നൽകാമെന്നു വാ​ഗ്ദാനം ചെയ്തു ബിജു പണം കൈപ്പറ്റിയിരുന്നു. ജോലിയും പണവും തിരികെ ലഭിക്കാത്തതിനെ തുടർന്നാണ് തട്ടിക്കൊണ്ടു പോയത്.

പനച്ചമൂട് സ്വദേശിയയ ബിജുവും കുടുംബവും മൈലോട്ടുമൂഴിയിൽ വാടക വീട്ടിലാണ് 9 മാസമായി താമസിക്കുന്നത്. ഇയാൾ നെയ്യാറ്റിൻകരയിൽ റാബിയ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നടത്തുകയാണ്.

CCTV footage, Biju
വോട്ട് ചേര്‍ത്തത് ചട്ടങ്ങള്‍ അനുസരിച്ച്, സുരേഷ് ഗോപിയുടെ വിജയത്തിന്റെ ഞെട്ടലില്‍ നിന്നും സിപിഎമ്മും കോണ്‍ഗ്രസും മോചിതരായിട്ടില്ല'

youth kidnapped: A young man was kidnapped by a gang at a petrol pump. The abducted person was Biju Thankachan (36), a resident of Mailottumoozhi, Kattakada.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com