Palakkad Municipality: ഭിന്നശേഷി നൈപുണ്യ കേന്ദ്രത്തിന് ഹെഡ്‌ഗേവാറിന്റെ പേര്; പ്രതിഷേധിച്ച് യുവജനസംഘടനകള്‍; മാര്‍ച്ചില്‍ സംഘര്‍ഷം

ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയുടെ കീഴിലുള്ള ബഡ്‌സ് സ്‌കൂളിന് ആര്‍എസ്എസ് സ്ഥാപക നേതാവ് ഹെഡ്‌ഗേവാറിന്റെ പേര് നല്‍കിയതില്‍ യുവജന പ്രതിഷേധം.
Youth protest over naming Buds School under the Palakkad Municipality after RSS leader Hedgewar.
ഡിവൈഎഫ്‌ഐ- യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം ടെലിവിഷന്‍ ചിത്രം
Updated on
1 min read

പാലക്കാട്: ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയുടെ കീഴിലുള്ള ബഡ്‌സ് സ്‌കൂളിന് ആര്‍എസ്എസ് സ്ഥാപക നേതാവ് ഹെഡ്‌ഗേവാറിന്റെ പേര് നല്‍കിയതില്‍ യുവജന പ്രതിഷേധം. ഡിവൈഎഫ്‌ഐ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ബഡ്‌സ് സ്‌കൂളിന്റെ തറക്കല്ലിടല്‍ ചടങ്ങിനിടെയായായിരുന്നു പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നഗരസഭയിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു

തറക്കല്ലിട്ടസ്ഥലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഴനട്ടു. ശിലാഫലകം തകര്‍ത്തു. ഭിന്നശേഷിക്കാര്‍ക്കുള്ള പദ്ധതി സ്വാഗതാര്‍ഹമാണെന്നും എന്നാല്‍, ഇതിന്റെ പേരില്‍ ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്നും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. ആര്‍എസ്എസ് സ്ഥാപകന്റെ പേരിട്ടത് മോശമാണ്. നിയമപ്രകാരം തെറ്റാണ്. കൗണ്‍സിലില്‍ ചര്‍ച്ചയ്ക്ക് വെക്കാതെയാണ് പേര് നല്‍കിയിരിക്കുന്നത്. പാലക്കാട് നഗരസഭാ സെക്രട്ടറി പോലും ഇക്കാര്യം അറിഞ്ഞിട്ടില്ല. വ്യാഴാഴ്ച വൈകിട്ടാണ് പേര് തീരുമാനിച്ചതെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു.

പ്രതിഷേധം അവസാനിക്കുന്നില്ലെന്നും തുടരുമെന്നും ഡിവൈഎഫ്‌ഐയും അറിയിച്ചു. ബിജെപി ഭരിക്കുന്ന നഗരസഭ ആര്‍എസ്എസ് വത്കരിക്കാനുള്ള ശ്രമത്തെ എന്തുവിലകൊടുത്തും നേരിടുമെന്ന് ഡിവൈഎഫ്‌ഐക്കാര്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെകൂടി ഒത്താശ ഇതിന് പിന്നിലുണ്ടോ എന്ന് പരിശോധിക്കണം. രാജ്യത്തിനുവേണ്ടി ഒരു സംഭാവനയും ചെയ്യാത്ത, രാജ്യത്തെ മതത്തിന്റെയും ജാതിയുടെയും പേരില്‍ ഭിന്നിപ്പിച്ച ഒരു മനുഷ്യന്റെ പേരില്‍ ഒരു സ്മാരകം നിര്‍മ്മിക്കുന്നത് എന്തിനാണെന്ന് ബിജെപി വ്യക്തമാക്കണമെന്നും ഡിവൈഎഫ്‌ഐ അറിയിച്ചു.

അതേസമയം നിരവധി രാഷ്ട്രീയക്കാര്‍ക്ക് പ്രചോദനമായ വ്യക്തി എന്ന നിലയിലാണ് ഹെഡ്‌ഗെവാറിന്റെ പേരിടുന്നതെന്നും ഭരണസമിതി അംഗങ്ങള്‍ വ്യക്തമാക്കി. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം ഉണ്ട്. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com