സൂംബാ വിവാദം; ടികെ അഷ്‌റഫിന്റെ സസ്‌പെന്‍ഷന്‍ റദ്ദാക്കി

നടപടി പുനഃപരിശോധിക്കാന്‍ മാനേജ്മെന്റിന് ഹൈക്കോടതി നിര്‍ദേശം നല്‍കി.
T K Ashraf
T K Ashrafഫെയ്സ്ബുക്ക്
Updated on
1 min read

കൊച്ചി: സംസ്ഥാനത്ത് സ്‌കൂളുകളില്‍ ലഹരിക്കെതിരായ സൂംബാ നൃത്തത്തിനെതിരായ നിലപാടെടുത്ത അധ്യാപകനായ ടികെ അഷ്റഫിന്റെ സസ്പെന്‍ഷന്‍ ഹൈക്കോടതി റദ്ദാക്കി. നടപടി പുനഃപരിശോധിക്കാന്‍ മാനേജ്മെന്റിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. അധ്യാപകന്റെ വിശദീകരണം കേള്‍ക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

തന്റെ വാദം കേള്‍ക്കാതെയാണ് നടപടിയെടുത്തത് എന്ന് ടികെ അഷ്റഫ് കോടതിയെ അറിയിച്ചു. മെമ്മോ നല്‍കി പിറ്റേ ദിവസം തന്നെ നടപടിയെടുക്കുകയായിരുന്നു. മെമ്മോ നല്‍കിയാല്‍ അതില്‍ മറുപടി കേള്‍ക്കാന്‍ തയ്യാറാവണം. അതുണ്ടായില്ലെന്ന് ടികെ അഷ്റഫിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

T K Ashraf
സൂംബക്കെതിരെ വിമർശനം: ഫെയ്സ്ബുക്ക് പോസ്റ്റിട്ട അധ്യാപകന് സസ്പെൻഷൻ

സ്‌കൂളുകളില്‍ സൂംബ ഡാന്‍സ് നിര്‍ബന്ധമാക്കുന്നതിന് എതിരെ ടികെ അഷ്റഫ് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെടുത്തത്.

T K Ashraf
വൃദ്ധസദനത്തില്‍ കണ്ടുമുട്ടി, വര്‍ഷങ്ങള്‍ നീണ്ട സൗഹൃദം; 79 കാരന്റെ ജീവിത സഖിയായി 75കാരി, അനുഗ്രഹിച്ച് മന്ത്രിയും
Summary

The High Court has overturned the suspension of teacher TK Ashraf, who took a stand against Zumba dance.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com