'അച്ചാച്ചന്‍ എന്നും ഒരു പോരാളി. വെന്റിലേറ്ററില്‍ അല്ല'; കെ എം മാണിയുടെ ആരോഗ്യവിവരവുമായി മരുമകള്‍ 

മാണി വെന്റിലേറ്റർ സഹായത്തിലല്ലെന്നും ദിവസങ്ങൾക്കുള്ളിൽ റൂമിലേക്ക് മാറ്റുമെന്നും നിഷ
'അച്ചാച്ചന്‍ എന്നും ഒരു പോരാളി. വെന്റിലേറ്ററില്‍ അല്ല'; കെ എം മാണിയുടെ ആരോഗ്യവിവരവുമായി മരുമകള്‍ 
Updated on
1 min read

ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണിയുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ട് മരുമകൾ നിഷ ജോസ്. മാണി വെന്റിലേറ്റർ സഹായത്തിലല്ലെന്നും ദിവസങ്ങൾക്കുള്ളിൽ റൂമിലേക്ക് മാറ്റുമെന്നും നിഷ ഫേസ്ബുക്കിൽ കുറിച്ചു. 

ഇലക്ഷൻ സംബന്ധമായ കാര്യങ്ങൾ മാണിയെ ധരിപ്പിക്കുന്നുണ്ടെന്നും തക്കതായ മാർഗനിർദേശങ്ങൾ അദ്ദേഹം നൽകുന്നുണ്ടെന്നും നിഷ കുറിച്ചു. 
എല്ലാവരുടെയും കരുതലിനും സ്‌നേഹത്തിനും നന്ദി പറഞ്ഞ നിഷ പ്രാര്‍ത്ഥന തുടരാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

നിഷ ജോസിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

അച്ചാച്ചന്‍ എന്നും ഒരു പോരാളി ആണ്,ഇനിയും അങ്ങനെതന്നെ ആയിരിക്കും.ഞാനിതെഴുതുന്നത് അച്ചാച്ചന്റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച് കുറെയേറെ ഫോണ്‍കോളുകള്‍ ലഭിക്കുന്നത് കൊണ്ടാണ്. ഈ കരുതലിനും സ്‌നേഹത്തിനും ഞങ്ങള്‍ നന്ദിപറയുന്നു.

കുറേ കാലമായി അച്ചാച്ചന്‍ ഒരു COPD പേഷ്യന്റാണ്.COPD എന്നത് ശ്വാസകോശസംബന്ധമായ ഒരു അസുഖമാണ്.ഈയിടെയായി ചിലസമയങ്ങളില്‍ ശരീരത്തിലെ ഓക്‌സിജന്‍ ആഗിരണത്തിന്റെ ലെവല്‍ താഴ്ന്നുപോവുന്ന സാഹചര്യമുള്ളതിനാല്‍ മെഡിക്കേഷനിലാണ് അച്ചാച്ചന്‍.ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത് എന്തെന്നാല്‍ അച്ചാച്ചന്‍ വെന്റിലേറ്റര്‍ സഹായത്തിലല്ല എന്നുള്ളതാണ്..ഇലക്ഷന്‍ സംബന്ധമായ കാര്യങ്ങള്‍ ആച്ചാച്ചനെ ധരിപ്പിക്കുകയും തക്കതായ മാര്‍ഗനിര്‍ദേശങ്ങള്‍ അച്ചാച്ചന്‍ നല്‍കുകയും ചെയ്യുന്നുണ്ട്.
അച്ചാച്ചനുവേണ്ടി ദയവായി തുടര്‍ന്നും പ്രാര്‍ത്ഥിക്കുക

കരിങ്ങോഴയ്ക്കല്‍ കുടുംബം നിങ്ങളോരോരുത്തരുടെയും സ്‌നേഹത്തിനും കരുതലിനും ഒരിക്കല്‍ക്കൂടി നന്ദിപറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com