

തൃശൂർ : കടംവാങ്ങിയ അഞ്ചുലക്ഷം രൂപ തിരികെ കൊടുത്തുവിട്ടശേഷം കാറിലും ബൈക്കിലുമായി പിന്തുടർന്നെത്തി ഇടിപ്പിച്ചുവീഴ്ത്തി കവർച്ച നടത്തിയ കേസിൽ പൂമ്പാറ്റ സിനിയും കൂട്ടാളികളും അറസ്റ്റിൽ. കൊളത്തൂരിൽ അഞ്ചുമാസം മുമ്പ് നടത്തിയ ആക്രമണക്കേസിലാണ് ചെങ്ങാലൂരിൽ വടകയ്ക്ക് താമസിക്കുന്ന എറണാകുളം പള്ളുരുത്തി തണ്ടാശേരി സ്വദേശി പൂമ്പാറ്റ സിനി എന്നറിയപ്പെടുന്ന ശ്രീജ(40)യെയും ആറ് കൂട്ടാളികളെയും കൊടകര പൊലീസ് അറസ്റ്റ് ചെയ്തത്.
ചെങ്ങാലൂർ വളഞ്ഞൂപ്പാടം നന്ദനത്ത് രജീവ് (45) ഒല്ലൂർ എടക്കുന്നി കൊട്ടനാട്ട് വീട്ടിൽ ഉല്ലാസ് (44) തൃശ്ശൂർ മുണ്ടൂർ ചിറ്റിനപ്പിള്ളി മുള്ളൂർ എടത്തറ അക്ഷയ് (23) പട്ടിക്കാട് പീച്ചി റോഡിൽ കുറുപ്പത്ത് പറമ്പിൽ അജയ് (21) കുട്ടനെല്ലൂർ പൊന്നേമ്പലത്ത് സന്തോഷിന്റെ മകൻ ആഷിക് (20) മണ്ണുത്തി ചിറയ്ക്കാക്കോട് കൊട്ടിയാട്ടിൽ വീട്ടിൽ സലീഷ് (29) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ മെയ് 23-ന് കൊടകര കൊളത്തൂരിൽ ദേശീയപാതയിലൂടെ വന്നിരുന്ന ബൈക്ക് യാത്രികരായ രണ്ടു പേരെ ഡ്യൂക്ക് ബൈക്കിലും കാറിലുമായെത്തിയ സംഘം ബൈക്കിടിച്ചുവിഴ്ത്തി അഞ്ചുലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. പ്രതികളെ വൈദ്യപരിശോധനക്കു ശേഷം നടത്തി കോടതിയിൽ ഹാജരാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates