'അടി കിട്ടിയ ആ എല്‍ദോ ഞാനല്ല'; നാട്ടുകാരുടെ ചോദ്യത്തിന്‌ മറുപടിയുമായി യുഡിഎഫ് എംഎല്‍എ

ഇന്ന് പൊലീസ് മര്‍ദ്ദനത്തിനിരയായ ആ എല്‍ദോ ഞാനല്ല
'അടി കിട്ടിയ ആ എല്‍ദോ ഞാനല്ല'; നാട്ടുകാരുടെ ചോദ്യത്തിന്‌ മറുപടിയുമായി യുഡിഎഫ് എംഎല്‍എ
Updated on
1 min read


കൊച്ചി: പേരുകള്‍ തമ്മിലുള്ള സാമ്യമാണ് ഇപ്പോള്‍ പെരുമ്പാവൂര്‍ എംഎല്‍എയ്ക്ക് വിനയായത്. അടികിട്ടിയ എംഎല്‍എ താനാണെന്ന് കരുതി നാട്ടുകാര്‍ വിളിയോട് വിളിയാണെന്ന് പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദേസ് കുന്നപ്പള്ളി. വൈപ്പിനില്‍ സിഐക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സിപിഐ കൊച്ചി റേഞ്ച് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനിടെ മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാമിന് മര്‍ദ്ദനമേറ്റിരുന്നു. ഇത് താനാണെന്ന് കരുതിയാണ് ആളുകളുടെ അന്വേഷണം. നിങ്ങളുടെ സ്‌നേഹത്തിനും കരുതലിനും നന്ദിയെന്ന് എല്‍ദോസ് പറഞ്ഞു. 

പരുക്ക് സാരമാണോ, എങ്ങനെയുണ്ട് എന്നായിരുന്നു എല്ലാവര്‍ക്കും അറിയേണ്ടത്. ആളുമാറിപ്പോയി, മൂവാറ്റുപുഴയിലെ എല്‍ദോ എബ്രഹാമിനാണ് പരുക്കേറ്റത് എന്ന് പറഞ്ഞ് ഒരു വഴി ആയതോടെയാണ് എം.എല്‍.എ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. പരിക്കേറ്റ എം.എല്‍.എക്ക് കുഴപ്പമൊന്നുമില്ലെന്നും വിളിച്ചവരുടെ സ്‌നേഹത്തിനും കരുതലിനും നന്ദിയെന്നും അദ്ദേഹം കുറിച്ചു.


ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

പോലീസ് അതിക്രമത്തില്‍ പരുക്കേറ്റ എം.എല്‍.എയ്ക്ക് എങ്ങനെയുണ്ട് എന്നറിയാന്‍ നിരവധി ആളുകളാണ് എന്റെ ഫോണിലേയ്ക്കും ഓഫീസിലേയ്ക്കും വിളിച്ചുകൊണ്ടിരിക്കുന്നത്. ഇന്ന് പോലീസ് മര്‍ദ്ദനത്തിനിരയായ ആ എല്‍ദോ ഞാനല്ല, സുഹൃത്തും സിപിഐ എം.എല്‍.എയുമായ എല്‍ദോ എബ്രഹാമാണ്. വിവരമറിഞ്ഞ് അദ്ദേഹത്തെ ഞാന്‍ വിളിച്ചിരുന്നു ഫോണില്‍ കിട്ടിയില്ല. സാരമായ പരുക്കുകളൊന്നുമില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. നിങ്ങളുടെ സ്‌നേഹത്തിനും കരുതലിനും നന്ദി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com