പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അടിച്ച് പൂസായി ആംബുലന്‍സ് ഡ്രൈവര്‍ മൃതദേഹവുമായി 'പറന്നു' ; രണ്ടു തവണ അപകടം ; ഒടുവില്‍ പൊലീസ് വലയില്‍

മൃതദേഹ പരിശോധനയ്ക്കുശേഷം മടക്കിക്കൊണ്ടുപോകുന്നതിനിടെ മാട്ടുപ്പട്ടി, എക്കോ പോയിന്റ് എന്നിവിടങ്ങളിലാണ് അപകടമുണ്ടായത്
Published on

ഇടുക്കി : മദ്യപിച്ച് പൂസായി വാഹനം ഓടിച്ച ആംബുലന്‍സ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. മൃതദേഹവുമായി പോയ വാഹനം രണ്ടുതവണയാണ് അപകടത്തില്‍പ്പെട്ടത്. ഇതേത്തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ഒരു വാഹനത്തിന് കേടുപറ്റുകയും ചെയ്തു.

വട്ടവട പഞ്ചായത്തിന്റെ ആംബുലന്‍സ് ഡ്രൈവര്‍ കോവിലൂര്‍ സ്വദേശി കെ.തങ്കരാജി(42)നെയാണ് മൂന്നാര്‍ പൊലീസ് അറസ്റ്റുചെയ്തത്. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച വട്ടവട സ്വദേശിയുടെ മൃതദേഹം അടിമാലിയില്‍ മൃതദേഹ പരിശോധനയ്ക്കുശേഷം മടക്കിക്കൊണ്ടുപോകുന്നതിനിടെ മാട്ടുപ്പട്ടി, എക്കോ പോയിന്റ് എന്നിവിടങ്ങളിലാണ് അപകടമുണ്ടായത്.

മാട്ടുപ്പട്ടിയില്‍ അയ്യപ്പന്മാര്‍ സഞ്ചരിച്ച വാഹനത്തിലിടിച്ചെങ്കിലും ആംബുലന്‍സ് നിര്‍ത്താതെ പോയി. എക്കോപോയിന്റില്‍ വെച്ച് വാഹനം വീണ്ടും അപകടമുണ്ടാക്കി. ഒരു ബംഗാളിസ്ത്രീയെ ആംബുലന്‍സ് ഇടിച്ചിട്ടു. ഇതേത്തുടര്‍ന്ന് തടിച്ചുകൂടിയ നാട്ടുകാരാണ് ഇയാളെ പൊലീസില്‍ ഏല്‍പ്പിച്ചത്. വൈദ്യപരിശോധനയില്‍, ഇയാള്‍ മദ്യപിച്ചതായി തെളിഞ്ഞു. പിന്നീട് ജാമ്യത്തില്‍ വിട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com