

കൊച്ചി: പിണറായി സര്‍ക്കാര്‍ മുന്‍കൈയെടുത്ത് രൂപികരിച്ച നവോത്ഥാന സമിതിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പങ്കാളികളായത് അത് പൊളിക്കാനും കമ്യൂണിസ്റ്റുകാര്‍ക്കിടയില്‍ ഹിന്ദു പ്രത്യയശാസ്ത്രം പ്രരിപ്പിക്കാനുമാണെന്ന് സമിതി മുന്‍ ജോയിന്റ് കണ്‍വീനര്‍ സിപി സുഗതന്‍. പൗരത്വ പ്രക്ഷോഭത്തിന് ഇറങ്ങുന്ന രാഹുല്‍ ഈശ്വറിനെതിരെ ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ച പോസ്റ്റിലാണ് സുഗതന്റെ വിശദീകരണം. പോസ്റ്റിനടിയിലെ ചര്‍ച്ചയിലുയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയായാണ് സുഗതന്റെ വെളിപ്പെടുത്തല്‍.
ഹരി പ്രഭാസ് എന്നയാള്‍ ഉന്നയിച്ച ചോദ്യത്തിന് സിപി സുഗതന്‍ നല്‍കുന്ന മറുപടി ഇങ്ങനെ: ' എന്റെ മദര്‍ ഓര്‍ഗനൈസേഷന്‍ സംഘം (RSS) ആകുന്നു .ഞാന്‍ ബിജെപിക്കാരെയും അവരുടെ ആള്‍ക്കാരെയും പരട്ട തെറി വിളിക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടായിരിക്കും. മോഡിയുടെ ഒന്നാം ഭരണത്തിലെ ചില നയങ്ങളെ വിമര്‍ശിച്ചിട്ടുണ്ട്. പക്ഷെ എവിടെയെങ്കിലും സംഘത്തിനെ വിമര്‍ശിച്ചു നിങ്ങള്‍ കണ്ടിട്ടുണ്ടോ? ഇല്ല. അതാണ് സ്വയംസേവകര്‍. രാജ്യത്തോടും സംഘത്തോടും എന്നും LOYAL ആയിരിക്കും. പ്രൊ ഹിന്ദു ഐഡിയോളജി കമ്മ്യൂണിസ്റ്റുകാര്‍ക്കിടയില്‍ വളര്‍ത്താന്‍ പറ്റുമോ എന്നു പരീക്ഷിക്കാനാണ് പിണറായിയുടെ നവോത്ഥാനത്തില്‍ പോയി പിന്നീട് അത് പൊളിച്ചു കളഞ്ഞത്''.
ശബരിമല യുവതീ പ്രവേശനം അനുദിച്ച സുപ്രിംകോടതി വിധിക്കെതിരെ സംഘ്പരിവാര്‍ നേതൃത്വത്തില്‍ നടന്ന സമരത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ചതാണ് നവോത്ഥാന സമിതി. യുവതീ പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ കൂട്ടായ്മ എന്ന പേരില്‍ രൂപീകരിച്ച സമിതി വനിതാ മതില്‍ അടക്കം വിവിധ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തു. പിന്നീട് നിഷ്‌ക്രിയമായ സമിതിയില്‍ നിന്ന് സി.പി സുഗതന്‍ അടക്കമുള്ള ഒരുവിഭാഗം വിട്ടുപോകുകയും ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates