അതിര്‍ത്തി തര്‍ക്കം; ചേര്‍ത്തലയില്‍ വയോധികനെ സഹോദരങ്ങള്‍ ഇടിച്ചു കൊന്നു

ചേര്‍ത്തലയില്‍ അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ വയോധികനെ സഹോദരങ്ങള്‍ ഇടിച്ചു കൊന്നു
അതിര്‍ത്തി തര്‍ക്കം; ചേര്‍ത്തലയില്‍ വയോധികനെ സഹോദരങ്ങള്‍ ഇടിച്ചു കൊന്നു
Updated on
1 min read

ആലപ്പുഴ: ചേര്‍ത്തലയില്‍ അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ വയോധികനെ സഹോദരങ്ങള്‍ ഇടിച്ചു കൊന്നു. ചേര്‍ത്തല തെക്ക് മറ്റത്തില്‍ എഴുപത്തിയഞ്ചുകാരനായ മണിയനാണ് കൊല്ലപ്പെട്ടത്. ഇയാളുടെ അയല്‍വാസികളായ സഹോദരങ്ങള്‍ സുന്ദരേശ റാവു,  ശ്രീധര റാവു എന്നിവരെ അര്‍ത്തുങ്കല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ഇരു കുടുംബങ്ങളും തമ്മില്‍ അതിര്‍ത്തിയെ ചൊല്ലി ഏറെ നാളുകളായി പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘട്ടനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രഥമിക നിഗമനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com