

കൊറോണ വൈറസ് ഭീതിയിൽ സ്വന്തം ദേശത്തേക്ക് മടങ്ങാൻ തിടുക്കംകാട്ടുന്ന അതിഥി തൊഴിലാളികളോട് ബംഗാളി ഭാഷയിൽ അഭ്യർത്ഥനയുമായി കോൺഗ്രസ് എംപി ശശി തരൂർ. തന്റെ ട്വിറ്റർ പേജിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് അദ്ദേഹം അഭ്യർത്ഥന നടത്തിയത്.
അതികഠിനമായ സമയമാണെന്ന് തനിക്ക് അറിയാമെന്ന് പറഞ്ഞ് സംസാരിച്ചുതുടങ്ങുന്ന തരൂർ കേരളത്തിന്റെ അതിര്‍ത്തികള്‍ അടച്ചിട്ടിരിക്കുകയാണെന്നും എല്ലാവരും സാഹചര്യം മനസിലാക്കണമെന്നും പറഞ്ഞു. തൊഴിലാളികളോട് ഇപ്പോഴുള്ളിടത്ത് തന്നെ തുടരാനും തരൂർ വിഡിയോയിൽ ആവശ്യപ്പെടുന്നു.
ലോക്ക്ഡൗണിനെ തുടര്‍ന്ന് കേരളത്തിലടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തൊഴിലാളികളുടെ പ്രതിഷേധം ഉണ്ടായതിനെ തുടര്‍ന്നാണ് തരൂര്‍ തൊഴിലാളികളോട് സംസാരിച്ചത്. തരൂര്‍ ബംഗാളി ഭാഷ അനായാസേന കൈകാര്യം ചെയ്യുന്നതിന് അഭിനന്ദനം ലഭിച്ചെങ്കിലും അദ്ദേഹം ലക്ഷ്യമിടുന്ന ആളുകളിലേക്ക് വിഡിയോ എത്തുമോ എന്ന സംശയവും കമന്റുകളിൽ പ്രകടമായി. തൊഴിലാളികൾ ട്വിറ്റർ ഉപയോഗിക്കുന്നവരാകില്ല എന്നാണ് പലരും ചൂണ്ടിക്കാണിച്ചിരിക്കുന്നത്. അതേസമയം താൻ വിഡിയോ ചെയ്തത് ഒരു മാധ്യമസ്ഥാപനത്തിന് വേണ്ടിയാണെന്ന് തരൂർ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates