

കണ്ണൂര്‍:അനധികൃത പാര്‍ക്കിങ് തുടരുന്നവര്‍ ഇനി നാണം കെടും. പിഴചുമത്തലും മുന്നറിയിപ്പും ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ ഫലം കാണാതെ വന്നതോടെ മറ്റൊരു വഴി കണ്ടെത്തിയിരിക്കുകയാണ് കണ്ണൂര്‍ ട്രാഫിക് പൊലീസ്.
അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനത്തിന്റെ ഉടമയുടെ പൂര്‍ണ വിലാസം എഴുതി പ്രദര്‍ശിപ്പിക്കും. മോട്ടോര്‍ വാഹന വകുപ്പിന്റെ കൂടി സഹകരണത്തോടെയാണ് പുതിയ വഴി പരീക്ഷിക്കുന്നത്. പിഴ അടയ്ക്കാനുള്ള രസീതിനൊപ്പം വാഹന ഉടമയുടെ പേരും വിലാസവും വെള്ളക്കടലാസില്‍ വലിയ അക്ഷരത്തില്‍ എഴുതി വാഹനത്തില്‍ ഒട്ടിക്കും.
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തില്‍ അനധികൃതമായി പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇതുപോലെ ഉടമകളുടെ പേരും വിലാസവും എഴുതി പതിച്ചിരുന്നു. നിയമലംഘനം നടത്തിയ വാഹന ഉടമയുടെ വിവരം ആ സമയം തന്നെ മോട്ടോര്‍വാഹന വകുപ്പിനേയും അറിയിക്കുന്നതോടെ, വീണ്ടും ഇവര്‍ നിയമലംഘനം നടത്തുന്നുണ്ടോ എന്ന് അറിയാന്‍ സാധിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates