അനര്‍ഹമായി റേഷന്‍ വാങ്ങിയവര്‍ക്ക് 50,000 രൂപ പിഴ, ഒരു വര്‍ഷം വരെ തടവ്; കാര്‍ഡുകള്‍ പൊതു വിഭാഗത്തിലേക്ക് മാറ്റണം

അനര്‍ഹമായി റേഷന്‍ വാങ്ങിയവര്‍ക്ക് 50,000 രൂപ പിഴ, ഒരു വര്‍ഷം വരെ തടവ്; കാര്‍ഡുകള്‍ പൊതു വിഭാഗത്തിലേക്ക് മാറ്റണം
അനര്‍ഹമായി റേഷന്‍ വാങ്ങിയവര്‍ക്ക് 50,000 രൂപ പിഴ, ഒരു വര്‍ഷം വരെ തടവ്; കാര്‍ഡുകള്‍ പൊതു വിഭാഗത്തിലേക്ക് മാറ്റണം
Updated on
1 min read

തൃശൂര്‍: ജില്ലയില്‍ അനര്‍ഹമായി കൈപ്പറ്റിയ മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിട്ടുള്ളവര്‍ അടിയന്തരമായി സപ്ലൈ ഓഫീസില്‍ ഹാജരായി പൊതുവിഭാഗത്തിലേക്ക് മാറ്റി വാങ്ങണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ പൊതുമേഖലാ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സര്‍വീസ് പെന്‍ഷന്‍ പറ്റുന്നവര്‍, സ്വന്തമായി നാലുചക്ര വാഹനം ഉള്ളവര്‍, ഒരു ഏക്കറില്‍ കൂടുതല്‍ ഭൂമി സ്വന്തമായി കൈവശമുള്ളവര്‍, ആയിരം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ കൂടുതലുള്ള വീടുകള്‍ ഉള്ളവര്‍, ആദായനികുതി നല്‍കുന്നവര്‍, മാസവരുമാനം 25000 രൂപയിലധികമുള്ളവര്‍ എന്നിവര്‍ മുന്‍ഗണനാ കാര്‍ഡിന് അര്‍ഹരല്ല. ഇത്തരക്കാര്‍ മുന്‍ഗണനാ കാര്‍ഡ് കൈവശം ഉണ്ടെങ്കില്‍ മുന്‍ഗണനേതര കാര്‍ഡാക്കി മാറ്റണം.

അനര്‍ഹമായ കാര്‍ഡ് കൈവശം വച്ചിട്ടുള്ളവരെ കണ്ടെത്തിയാല്‍ ഇതുവരെ കൈപ്പറ്റിയ റേഷന്റെ അധിക വിപണി വില, 50,000 രൂപ പിഴ കൂടാതെ ഒരു വര്‍ഷം വരെ തടവും ലഭിക്കും. അനര്‍ഹര്‍ മുന്‍ഗണന റേഷന്‍ കാര്‍ഡ് സ്വമേധയാ മുന്‍ഗണനതേര കാര്‍ഡ് ആക്കിയാല്‍ നടപടി സ്വീകരിക്കുന്നതല്ല.

അനര്‍ഹരായവര്‍ കാര്‍ഡുകള്‍ കൈവശം വയ്ക്കുന്നതിനെക്കുറിച്ച് അറിവുള്ള പൊതുജനങ്ങള്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും നേരിട്ടും തപാല്‍ മുഖേനയും താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് പരാതി നല്‍കാം. പരാതി നല്‍കുമ്പോള്‍ പരാതിക്കാരന്റെ മേല്‍വിലാസം വെളിപ്പെടുത്തേണ്ടതില്ല.

റേഷന്‍ കാര്‍ഡില്‍ അംഗങ്ങളുടെ പേര് ആധാര്‍ കാര്‍ഡുമായി ഇനിയും ബന്ധിപ്പിക്കാത്തവര്‍ ഉണ്ടെങ്കില്‍ അക്ഷയ സെന്റര്‍, സപ്ലൈ ഓഫീസ് എന്നിവയുമായി ബന്ധപ്പെട്ട് ജൂലൈ 31 നകം നടപടികള്‍ പൂര്‍ത്തിയാക്കണം. ഓഫീസില്‍ ഹാജരാകാന്‍ സാധിക്കാത്ത അംഗപരിമിതര്‍, കിടപ്പുരോഗികള്‍ എന്നിവരുടെ ഒഴികെയുള്ള ആധാര്‍ നമ്പര്‍ ചേര്‍ക്കാത്തവരുടെ പേരുകള്‍ റേഷന്‍ കാര്‍ഡില്‍ നിന്ന് മുന്നറിയിപ്പില്ലാതെ തന്നെ നീക്കം ചെയ്യും.

റേഷന്‍ വിഹിതം വാങ്ങുമ്പോള്‍ കാര്‍ഡുടമകള്‍ ബില്ല് ചോദിച്ചു വാങ്ങുകയും വേണം. ജില്ലയിലെ അനര്‍ഹരെ കുറിച്ച് പരാതി നല്‍കുന്നതിനുള്ള ഫോണ്‍ നമ്പറുകള്‍: തലപ്പിള്ളി04884 232257, തൃശ്ശൂര്‍0487 2331031, ചാവക്കാട്0487 2502525, മുകുന്ദപുരം0480 2825321, ചാലക്കുടി0480 2704300 കൊടുങ്ങല്ലൂര്‍0480 2802374.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com