

തിരുവനന്തപുരം; ബാംഗ്ലൂർ മയക്കുമരുന്ന് കേസിലെ രണ്ടാം പ്രതി അനൂപ് മുഹമ്മദ് ബിനീഷ് കൊടിയേരിയുമായി പതിവായി ഫോണിൽ ബന്ധപ്പെട്ടിരുന്നതായി വിവരം. പിടിയിലാവുന്നതിന് രണ്ട് ദിവസം മുൻപ് അഞ്ചു തവണ ബിനീഷിനെ വിളിച്ചതായി ഫോൺരേഖകൾ തെളിയിക്കുന്നു.
ഓഗസ്റ്റ് 19 ന് അഞ്ച് തവണയാണ് ഇരുവരും ഫോണിൽ സംസാരിച്ചത്. ഓഗസ്റ്റ് 13 ന് രാത്രി 11 മണി കഴിഞ്ഞ് ഇരുവരും ആറ് മിനിറ്റിലേറെ ഫോണിൽ സംസാരിച്ചതായി രേഖയിൽ നിന്ന് വ്യക്തമാണ്. ഓഗസ്റ്റ് മാസത്തിൽ മാത്രം 8 തവണയാണ് ഇരുവരും സംസാരിച്ചത്. ഓഗസ്റ്റ് 21 നാണ് അനൂപ് മുഹമ്മദ് ബാംഗളൂരുവിലെ കല്യാൺനഗറിലെ ഹോട്ടലിൽ നിന്ന് മയക്കുമരുന്നുമായി പിടിയിലാകുന്നത്.
അതിനിടെ അനൂപ് അറസ്റ്റിലാകുന്നതിന് മുൻപ് തന്നെ വിളിച്ചിരുന്നെന്ന് ബിനീഷ് സമ്മതിച്ചു. അനൂപിന് നാട്ടിൽ വരാൻ പണമില്ലാത്തത് കൊണ്ട് ആ ദിവസം 15,000 രൂപ അയച്ചു കൊടുത്തു എന്നാണ് ബിനീഷ് പറഞ്ഞത്. എന്നാൽ രണ്ട് ദിവസം കഴിഞ്ഞ് മയക്കുമരുന്നുമായി പിടിയിലാകുമ്പോൾ അതേ അനൂപിന്‍റെ കയ്യിലുണ്ടായിരുന്നത് 2,20,00 രൂപയാണ്.
അനൂപ് മുഹമ്മദിന് ബെംഗളൂരുവിൽ സാമ്പത്തിക സഹായം നൽകിയത് ബിനീഷ് കോടിയേരിയുടെ ബെംഗളൂരുവിലെ ധനകാര്യ സ്ഥാപനത്തിന്റെ മറവിലെന്ന് ആരോപണമുണ്ട്. ബിനീഷിന്റെ കമ്പനിയുടെ പാർട്ണർ ആയിരുന്ന അനസ് വലിയപറമ്പത്തുമായി ചേർന്നാണ് 2015ൽ സ്ഥാപനം ആരംഭിച്ചത്. അനൂപ് മുഹമ്മദിനെ അടുത്തറിയാമെന്നും വർഷങ്ങളായുള്ള സൗഹൃദമുണ്ടെന്നും ബിനീഷ് വെളിപ്പെടുത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates