അന്‍വര്‍ എംഎല്‍എയുടെ വാട്ടര്‍ തീം പാര്‍ക്കിന്റെ അനുമതി പിന്‍വലിച്ചു

മാലിന്യനിര്‍മാര്‍ജനത്തിനു സൗകര്യം ഒരുക്കാത്തതിനെ തുടര്‍ന്നായിരുന്നു നടപടി
അന്‍വര്‍ എംഎല്‍എയുടെ വാട്ടര്‍ തീം പാര്‍ക്കിന്റെ അനുമതി പിന്‍വലിച്ചു
Updated on
1 min read

കോഴിക്കോട്: നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന്റെ കക്കാടംപൊയിലിലെ വാട്ടര്‍ തീം പാര്‍ക്കിന്റെ അനുമതി പിന്‍വലിച്ചു. നിയമം ലംഘിച്ചാണ് പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത് എന്ന വിവാദം ഉയര്‍ന്നതിനെത്തുടര്‍ന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡാണ് അനുമതി പിന്‍വലിച്ചത്. മാലിന്യനിര്‍മാര്‍ജനത്തിനു സൗകര്യം ഒരുക്കാത്തതിനെ തുടര്‍ന്നായിരുന്നു നടപടി. മൂന്നു മാസം മുന്‍പായിരുന്നു പാര്‍ക്കിനു അധികൃതര്‍ അനുമതി നല്‍കിയത്.

വ്യവസ്ഥകളോടെയാണ് പാര്‍ക്കിനു അനുമതി നല്‍കിയിരുന്നതെന്നു മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചു. മൂന്നു മാസത്തിനുള്ളില്‍ മാലിന്യസംസ്‌കരണത്തിനുള്ള സൗകര്യം ഒരുക്കണമെന്നായിരുന്നു വ്യവസ്ഥ. ഇത് ലംഘിച്ചതിനെ തുടര്‍ന്നാണ് പാര്‍ക്കിനെതിരെ നടപടി സ്വീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Chief Minister VD Satheesan
Chief Minister V D Satheesan
 SIT Raid Controversy
Chief Minister VD Satheesan
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com