അന്തിമ വിധിക്ക് കാത്തുനിന്നില്ല ; ഐഎസ്ആർഒ ചാരക്കേസിലെ ആരോപണ വിധേയൻ സുധീർ കുമാർ ശർമ്മ അന്തരിച്ചു

കെ. ​ച​ന്ദ്ര​ശേ​ഖ​റു​മാ​യു​ള്ള സു​ഹൃ​ദ്​ ബ​ന്ധ​മാ​ണ്​ എ​സ്.​കെ. ശ​ർ​മ​യെ ​ചാരക്കേ​സി​ലേ​ക്ക്​ വ​ലി​ച്ചി​ഴ​ക്കു​ന്ന​ത്
അന്തിമ വിധിക്ക് കാത്തുനിന്നില്ല ; ഐഎസ്ആർഒ ചാരക്കേസിലെ ആരോപണ വിധേയൻ സുധീർ കുമാർ ശർമ്മ അന്തരിച്ചു
Updated on
1 min read

ബംഗളൂരു: ഐഎസ്ആർഒ  ചാരക്കേസിൽ ആരോപണ വിധേയനായ സുധീർ കുമാർ ശർമ (62) അന്തരിച്ചു. അർബുദ രോ​ഗത്തെ തുടർന്ന്​ ദീർഘനാളായി ചികിത്സയിലായിരുന്നു. വ്യാഴാഴ്​ച പുലർച്ചെ സ്വകാര്യ ആശുപത്രിവെച്ചായിരുന്നു അന്ത്യം. 

കെ. ​ച​ന്ദ്ര​ശേ​ഖ​റു​മാ​യു​ള്ള സു​ഹൃ​ദ്​ ബ​ന്ധ​മാ​ണ്​ എ​സ്.​കെ. ശ​ർ​മ​യെ ​ചാരക്കേ​സി​ലേ​ക്ക്​ വ​ലി​ച്ചി​ഴ​ക്കു​ന്ന​ത്. മ​ക്ക​ളു​ടെ വി​ദ്യാ​ഭ്യാ​സ ആ​വ​ശ്യ​ത്തി​നാ​യി വ​ന്ന മാ​ലി​ക്കാ​രാ​യ മ​റി​യം റ​ഷീ​ദ​യെ​യും ഫൗ​സി​യ ഹ​സ​നെ​യും ഏ​ജ​ൻ​റ്​ ച​തി​ച്ചുവെന്നും  പ്ര​യാ​സ​ത്തി​ലാ​യ അ​വ​രെ സ​ഹാ​യി​ക്കണമെന്നും പറഞ്ഞാണ്​ ചന്ദ്രശേഖർ ഇവരെ ശർമക്ക്​ പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്. ബം​ഗ​ളൂ​രു ബാ​ൾ​ഡ്​​വി​ൻ ഗേ​ൾ​സ്​ ഹൈ​സ്​​കൂ​ൾ പ്രി​ൻ​സി​പ്പ​ലി​​ന്റെ ഭ​ർ​ത്താ​വ്​ ശർമയുടെ പ​രി​ച​യ​ക്കാ​ര​നാ​യി​രു​ന്നു. ഇ​തു വ​ഴി അ​വ​രു​മാ​യി കൂ​ടി​ക്കാ​ഴ്​​ച​ക്ക്​ അ​വ​സ​ര​മൊ​രു​ക്കു​കയായിരുന്നു​ അദ്ദേഹം ചെ​യ്​​ത​ത്. പിന്നീട്​ കേസിൽ ശർമ്മയെയും അറസ്റ്റ് ചെയ്യുകയായിരുന്നു. 

ചാ​ര​ക്കേ​സി​ൽ പ്ര​തി ചേ​ർ​ക്ക​പ്പെ​ട്ട​വ​ർ​ക്ക്​ 1998ൽ ​സു​പ്രീം​കോ​ട​തി നി​ർ​ദേ​ശി​ച്ച ഒ​രു ല​ക്ഷം രൂ​പ ശ​ർ​മ​ക്കും കേ​ര​ള സ​ർ​ക്കാ​ർ ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, ത​നി​ക്കു​ണ്ടാ​യ മാ​ന​ഹാ​നി​ക്ക്​ ന​ഷ്​​ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട്​ ബം​ഗ​ളൂ​രു സി​വി​ൽ കോ​ട​തി​യി​ൽ  55 ല​ക്ഷം രൂ​പ ന​ഷ്​​ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട്​ കേ​ര​ള സ​ർ​ക്കാ​ർ, പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​രാ​യി​രു​ന്ന സി​ബി മാ​ത്യൂ​സ്, ബാ​ബു​രാ​ജ്, കെ.​കെ. ജോ​ഷ്വ, എ​സ്. വി​ജ​യ​ൻ, സെ​ൻ കു​മാ​ർ തു​ട​ങ്ങി​യ​വ​ർ​ക്കും ചി​ല മാ​ധ്യ​മ​ങ്ങ​ൾ​ക്കു​മെ​തി​രെ ന​ൽ​കി​യ കേ​സ്​ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. 

ന​മ്പി നാ​രാ​യ​ണ​​​ന്റെ പോ​രാ​ട്ടം സു​പ്രീം​കോ​ട​തി​യി​ൽ വി​ജ​യം ക​ണ്ട​തോ​ടെ, 20 വ​ർ​ഷം നീ​ണ്ട ത​​​ന്റെ നി​യ​മ​പോ​രാ​ട്ട​ത്തി​ന്​ ഫ​ലം കാ​ണു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യിരുന്നു അദ്ദേഹം. അതിനിടെയാണ്​ അസുഖം മൂർഛിച്ച്​ മരണത്തിന്​ കീഴടങ്ങിയത്​. ബം​ഗ​ളൂ​രു​വി​ലെ തൊ​ഴി​ലാ​ളി ക​രാ​റു​കാ​ര​നാ​യ ഇ​ദ്ദേ​ഹം കേ​സി​ൽ​പെ​ട്ട​തോ​ടെ സാ​മ്പ​ത്തി​ക​മാ​യും മാനസികമായും തകർന്നിരുന്നു. ഭാ​ര്യ​യും മൂ​ന്ന്​ പെ​ൺ​മ​ക്ക​ളു​മുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Police raid
Chief Minister VD Satheesan
ED
scam alert
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com