അന്വേഷണം ശരിയായ ദിശയിലെന്ന് ബെഹറ വീണ്ടും

അന്വേഷണം ശരിയായ ദിശയിലെന്ന് ബെഹറ വീണ്ടും
Updated on
1 min read

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹറ. അന്വേഷണത്തില്‍ ഏകോപനമില്ലെന്ന മുന്‍ ഡിജിപിയുടെ വിമര്‍ശനം ബെഹറ തള്ളി. 

അന്വേഷണം ഏകോപനമില്ലാതെയാണ് നടക്കുന്നതെന്ന് സെന്‍കുമാര്‍ നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു. അന്വേഷണ സംഘം തലവനായ ദിനേന്ദ്ര കശ്യപ് ഇല്ലാതെ ദിലീപിനെയും നാദിര്‍ഷായെയും ചോദ്യം ചെയ്തതിനെ അദ്ദേഹം തള്ളിപ്പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ ദിനേന്ദ്ര കശ്യപ് പരാതിയൊന്നും ഉന്നയിച്ചിട്ടില്ലെന്ന് ബെഹറ പറഞ്ഞു. 

അന്വേഷണത്തില്‍ ഏകോപനമില്ലെന്ന സെന്‍കുമാറിന്റെ പരാമര്‍ശത്തിനെതിരെ അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കുന്ന എഡിജിപി ബി സന്ധ്യ ഡിജിപിക്കു പരാതി നല്‍കിയിരുന്നു. ഇതിനു നല്‍കിയ മറുപടിയിലാണ് ബെഹറ അന്വേഷണത്തില്‍ പൂര്‍ണ തൃപ്തി പ്രകടിപ്പിച്ചിരിക്കുന്നത്.

അതേസമയം ഇപ്പോള്‍ നടക്കുന്ന അന്വേഷണം ബി സന്ധ്യയുടെ പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണെന്ന് സമകാലിക മലയാളത്തിനു നല്‍കിയ അഭിമുഖത്തില്‍ സെന്‍കുമാര്‍ ആരോപിച്ചിരുന്നു. ഇതിനോട് ഡിജിപി പ്രതികരിച്ചിട്ടില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com