അബദ്ധത്തില്‍ കാല്‍ വഴുതി കനാലില്‍ വീണു, മുത്തശ്ശിയും പേരക്കുട്ടിയും മരിച്ചു 

കുഞ്ഞിനെ കിട്ടുന്നതിനായി കനാലിന്റെ പല ഭാഗത്തും വല സ്ഥാപിച്ചിരുന്നു
അബദ്ധത്തില്‍ കാല്‍ വഴുതി കനാലില്‍ വീണു, മുത്തശ്ശിയും പേരക്കുട്ടിയും മരിച്ചു 
Updated on
1 min read

പാലക്കാട്: കനാലില്‍ വീണ് മുത്തശ്ശിയും ഏഴ് മാസം മാത്രം പ്രായമായ പേരക്കുട്ടിയും മരിച്ചു. ചെക്കിണിപ്പാടം മധുസൂദനന്റെ ഭാര്യ ലളിത(52), പേരക്കുട്ടി ദക്ഷ എന്നിവരാണ് മരിച്ചത്. മലമ്പുഴ റോഡില്‍ ശാസ്താനഗറിന് സമീപമാണ് അപകടം. 

കനാലിന്റെ സമീപത്തുള്ള വാടക വീട്ടിലാണ് ഇവര്‍ താമസിക്കുന്നത്. തിങ്കളാഴ്ച ഉച്ചയോടെ അപകടം നടക്കുമ്പോള്‍ കുഞ്ഞിന്റെ അമ്മ മൂത്ത കുട്ടിക്കൊപ്പം പുറത്ത് പോയിരിക്കുകയായിരുന്നു. കനാലിന്റെ കടവിലെത്തിയപ്പോള്‍ മുത്തശ്ശി അബദ്ധത്തില്‍ കാല്‍ വഴുതി വെള്ളത്തില്‍ വീണതാവാം എന്നാണ് കരുതുന്നത്. 

ലളിത കനാലിലൂടെ ഒഴുകി പോവുന്നത് കണ്ട് നാട്ടുകാര്‍ കരയ്‌ക്കെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പാലക്കാട് അഗ്നിരക്ഷാസേന കനാലിലൂടെ 5 കിലോമീറ്ററോളം ദൂരത്തില്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിനെ കിട്ടുന്നതിനായി കനാലിന്റെ പല ഭാഗത്തും വല സ്ഥാപിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com