അഭയക്കേസ്:  വിചാരണയ്ക്ക് തടസമില്ലെന്ന് ഹൈക്കോടതി 

സിസ്​റ്റർ അഭയ കേസിൽ വിചാരണക്ക്​ സ്​റ്റേ അനുവദിക്കാനാവില്ലെന്ന്​ ഹൈകോടതി. വിചാരണ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജി കോടതി തളളി
അഭയക്കേസ്:  വിചാരണയ്ക്ക് തടസമില്ലെന്ന് ഹൈക്കോടതി 
Updated on
1 min read

കൊച്ചി: സിസ്​റ്റർ അഭയ കേസിൽ വിചാരണക്ക്​ സ്​റ്റേ അനുവദിക്കാനാവില്ലെന്ന്​ ഹൈകോടതി. വിചാരണ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജി കോടതി തളളി.കേസിൽ കുറ്റവിമുക്​തരാക്കണം എന്നാവശ്യപ്പെട്ട്​  ഒന്നാം പ്രതി ഫാദർ. തോമസ്​ ​കോട്ടൂരും മൂന്നാം പ്രതി സിസ്​റ്റർ സെഫി എന്നിവർ ​നൽകിയ വിടുതൽ ഹരജിയിലാണ്​ വിചാരണ സ്​റ്റേ ചെയ്യണമെന്ന്​ ആവശ്യപ്പെട്ടത്​. 

എന്നാൽ ഹരജിയിൽ അടുത്ത മാസം ഒമ്പതിന്​ വിശദമായ വാദം കേൾക്കുമെന്നും നിലവിലെ സാഹചര്യത്തിൽ വിചാരണ സ്​റ്റേ ചെയ്യാനാവില്ലെന്നും ഹൈകോടതി വ്യക്​തമാക്കി.നേരത്തെ സമാന ആവശ്യത്തിൽ തിരുവനന്തപുരം സി.ബി.ഐ കോടതിയിൽ പ്രതികൾ വിടുതൽ ഹരജി നല്കിയെങ്കിലും തള്ളിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ ഇരുവരും വിടുതൽ ഹരജിയുമായി ഹൈകോടതിയെ സമീപിച്ചത്​.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com