

കൊച്ചി: പ്രകൃതിവാതക പദ്ധതിയുടെ പൈപ്പിടലുമായി ബന്ധപ്പെട്ട് അഭിഭാഷക കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അംഗീകരിച്ചാല്‍ വീടുകളുടെ അടുക്കളയില്‍ ഗ്യാസ് എത്തുന്ന സിറ്റി ഗ്യാസ് പദ്ധതി അസാധ്യമാകുമെന്ന് ഗെയ്ല്‍ ഹൈക്കോടതിയില്‍. അതിനാല്‍ റിപ്പോര്‍ട്ട് തളളികളയണമെന്ന് ഗെയ്ല്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
ഗെയ്‌ലിന്റെ ജോലികളില്‍ രാജ്യാന്തര സുരക്ഷാ നിലവാരം ബാധകമായതിനാല്‍ ഇനിയും സുരക്ഷ പരിശോധന നടത്തണമെന്ന നിര്‍ദേശം സ്വീകരിക്കാനാവുന്നതല്ലെന്നു ഡപ്യൂട്ടി ജനറല്‍ മാനേജര്‍ ആര്‍ സി കൃഷ്ണന്‍ കോടതിയെ ബോധിപ്പിച്ചു. ഹരിതസേന സമഗ്ര കാര്‍ഷിക ഗ്രാമവികസന സമിതി സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിശദീകരണം. ജനസാന്ദ്രതയേറിയ കേരളത്തില്‍ ജനവാസകേന്ദ്രങ്ങള്‍ ഒഴിവാക്കി പൈപ്പിടാന്‍ സാധിക്കില്ല. കടലോരത്തുകൂടി റൂട്ടു മാറ്റാമെന്ന ശുപാര്‍ശയും സ്വീകാര്യമല്ല.
നഷ്ടപരിഹാരം സംബന്ധിച്ചു അനാവശ്യ പരാമര്‍ശങ്ങളാണ് റിപ്പോര്‍ട്ടിലുളളത്. നിയമവും ചട്ടവും അനുസരിച്ച് കേന്ദ്രസര്‍ക്കാര്‍ നിയമിച്ച അധികാരികളാണ് ഇത് കൈകാര്യം ചെയ്യുന്നത്. ബന്ധപ്പെട്ട അധികൃതര്‍ നിയമാനുസൃതം പരിശോധന നടത്തിയശേഷമേ പദ്ധതി കമ്മീഷന്‍ ചെയ്യു. ഇനിയും സുരക്ഷാപരിശോധനയ്ക്ക് ശുപാര്‍ശ ചെയ്യുന്നത് പദ്ധതിയുടെ ഷെഡ്യൂള്‍ തെറ്റുന്ന പാഴ വേലയാകുമെന്നും ഗെയ്ല്‍ ഹൈക്കോടതിയെ ബോധിപ്പിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates