അഭിമന്യു കൊലപാതകം: രണ്ട് പേര്‍ കൂടി അറസ്റ്റില്‍ 

മ​​​ഹാ​​​രാ​​​ജാ​​​സ് കോ​​​ള​​​ജ് ബി​​​രു​​​ദവി​​​ദ്യാ​​​ർ​​​ഥി​ അ​​​ഭി​​​മ​​​ന്യു​​​വി​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ൽ ര​​​ണ്ടു​​​പേ​​​ർ​​​കൂ​​​ടി അ​​​റ​​​സ്റ്റി​​​ൽ
അഭിമന്യു കൊലപാതകം: രണ്ട് പേര്‍ കൂടി അറസ്റ്റില്‍ 
Updated on
1 min read

കൊ​​​ച്ചി: മ​​​ഹാ​​​രാ​​​ജാ​​​സ് കോ​​​ള​​​ജ് ബി​​​രു​​​ദവി​​​ദ്യാ​​​ർ​​​ഥി​ അ​​​ഭി​​​മ​​​ന്യു​​​വി​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ൽ ര​​​ണ്ടു​​​പേ​​​ർ​​​കൂ​​​ടി അ​​​റ​​​സ്റ്റി​​​ൽ. പോപ്പുലർ ഫ്രണ്ട് ‐എസ്ഡിപിഐ പ്രവർത്തകരായ മട്ടാഞ്ചേരി കല്ലറയ്‌ക്കൽപറമ്പിൽ നവാസ് (39), ചുള്ളിക്കൽ സ്വദേശി ജെഫ്രി (30) എന്നിവരെ പ്രത്യേക അന്വേഷണസംഘം അറസ്‌റ്റ‌് ചെയ്‌തു. ഇതോടെ അറസ്‌റ്റിലായവരുടെ എണ്ണം ആറായി.

അക്രമിസംഘത്തെ രക്ഷപ്പെടാൻ സഹായിക്കുകയും ഗൂഢാലോചനയിൽ പങ്കെടുക്കുകയും ചെയ്‌തവരാണ് നവാസും ജെഫ്രിയുമെന്ന്.അ​​ന്വേ​​ഷ​​ണ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ പ​​റ​​ഞ്ഞു. സം​​​ഭ​​​വം ന​​​ട​​​ക്കു​​​ന്പോ​​​ൾ ഇ​​രു​​വ​​രും കോ​​​ള​​​ജി​​​നു സ​​​മീ​​​പ​​​മു​​​ണ്ടാ​​​യി​​​രു​​ന്നെ​​ന്നു തെ​​ളി​​ഞ്ഞി​​ട്ടു​​ണ്ട്. ഇ​​വ​​രു​​ടെ സ​​ഹാ​​യം കൊ​​ല​​യാ​​ളിസം​​ഘ​​ത്തി​​നു ല​​ഭി​​ച്ച​​താ​​യും പോ​​ലീ​​സ് ക​​രു​​തു​​ന്നു. അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​യ ​അ​​​സി​​​സ്റ്റ​​​ന്‍റ് ക​​​മ്മീ​​​ഷ​​​ണ​​​ർ എ​​​സ്.​​​ടി. സു​​​രേ​​​ഷ് കു​​​മാ​​​റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​ണു ര​​ണ്ടു പേ​​രെ​​യും അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.  

മു​​​ഖ്യ​​​പ്ര​​​തി​​​യെ​​​ന്നു സം​​​ശ​​​യി​​​ക്കു​​​ന്ന മൂ​​​ന്നാം വ​​​ർ​​​ഷ അ​​​റ​​​ബി​​​ക് വി​​​ദ്യാ​​​ർ​​​ഥി മു​​​ഹ​​​മ്മ​​​ദി​​​നെ​​യും മ​​​റ്റു​​​ള്ള​​​വ​​​രെ​​​യും​​​കു​​​റി​​​ച്ച് ഇ​​നി​​യും വി​​​വ​​​രം ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ല. ഇ​​​വ​​​ർ കേ​​​ര​​​ളം വി​​​ടാ​​​നു​​​ള്ള സാ​​​ധ്യ​​​ത ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് അ​​​ന്വേ​​​ഷ​​​ണം ഊ​​​ർ​​​ജി​​​ത​​​മാ​​​ക്കി. പ്ര​​​തി​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ നൂ​​​റി​​​ലേ​​​റെ​​​പ്പേ​​​രു​​​ടെ സാ​​​മൂ​​​ഹി​​​ക മാ​​​ധ്യ​​​മ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ളും ഫോ​​​ണ്‍ വി​​​ളി​​​ക​​​ളും കൊ​​​ച്ചി സി​​​റ്റി പോ​​​ലീ​​​സി​​​ന്‍റെ സൈ​​​ബ​​​ർ​​​സെ​​​ൽ വി​​​ഭാ​​​ഗം അ​​​ന്വേ​​​ഷി​​​ച്ചുവ​​രു​​ന്നു. 

സം​​​ഭ​​​വ​​ദി​​​വ​​​സ​​​വും അ​​​തി​​​നു​​​മു​​​ന്പും പ്ര​​​തി​​​ക​​​ളെ ഫോ​​​ണി​​​ൽ വി​​​ളി​​​ച്ച​​​വ​​രു​​ടെ​​​യും പ്ര​​തി​​ക​​ൾ ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ​​​യും പ്ര​​തി​​ക​​ളു​​മാ​​യി ബ​​ന്ധ​​മു​​ള്ള മ​​റ്റു​​ള്ള​​വ​​രു​​ടെ​​യും ഫോ​​​ണ്‍ന​​​ന്പ​​​റു​​​ക​​​ളും മ​​​റ്റു വി​​​വ​​​ര​​​ങ്ങ​​​ളും സൈ​​​ബ​​​ർ​​ സെ​​​ല്ലി​​​നു കൈ​​​മാ​​​റി​​​യി​​​ട്ടു​​ണ്ട്. കൊ​​ല്ല​​പ്പെ​​ടു​​ന്ന​​തി​​നു മു​​ന്പ് അ​​​ഭി​​​മ​​​ന്യു​​​വി​​​ന്‍റെ ഫോ​​​ണി​​​ലേ​​​ക്കു വ​​ന്ന കോ​​​ളു​​​ക​​​ളും വി​​ശ​​ദ​​മാ​​യി പ​​​രി​​​ശോ​​​ധി​​​ക്കു​​​ക​​യാ​​ണ്. ഇ​​ടു​​ക്കി വ​​ട്ട​​വ​​ട​​യി​​ലാ​​യി​​രു​​ന്ന അ​​ഭി​​മ​​ന്യു​​വി​​നെ കോ​​ള​​ജി​​ലേ​​ക്കു വി​​ളി​​ച്ചു​​വ​​രു​​ത്തി കൊ​​ല​​പ്പെ​​ടു​​ത്തു​​ക​​യാ​​യി​​രു​​ന്നെ​​ന്നു ബ​​ന്ധു​​ക്ക​​ൾ ആ​​രോ​​പി​​ച്ചി​​രു​​ന്നു. 

കൊ​​ല​​യ്ക്കു മു​​ന്പു പ്ര​​തി​​ക​​ള​​ട​​ക്കം അ​​ഭി​​മ​​ന്യു​​വി​​നെ വി​​ളി​​ച്ച​​താ​​യും സൂ​​ച​​ന​​യു​​ണ്ട്. പ്ര​​​തി​​​ക​​​ളു​​​ടെ സാ​​​ന്പ​​​ത്തി​​​ക സ്രോ​​​ത​​​സ് സം​​​ബ​​​ന്ധി​​​ച്ചും അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം പ​​​രി​​​ശോ​​​ധ​​​ന തു​​​ട​​​ങ്ങി. പ്ര​​​തി​​​ക​​​ളി​​​ൽ മി​​​ക്ക​​​വ​​​രും എ​​​സ്ഡി​​​പി​​​ഐ-​​​കാ​​​ന്പ​​​സ് ഫ്ര​​​ണ്ട് പ​​​ശ്ചാ​​​ത്ത​​​ല​​മു​​​ള്ള​​​വ​​​രാ​​​ണെ​​​ന്നു തി​​​രി​​​ച്ച​​​റി​​​ഞ്ഞ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഇ​​​വ​​​ർ​​ക്കു നി​​​രോ​​​ധി​​​ത സം​​​ഘ​​​ട​​​ന​​​ക​​​ളി​​​ൽ​​​നി​​​ന്നോ മ​​​റ്റു തീ​​​വ്ര​​​വാ​​​ദ സ്വ​​​ഭാ​​​വ​​​മു​​​ള്ള ഗ്രൂ​​​പ്പു​​​ക​​​ളി​​​ൽ​​​നി​​​ന്നോ സാ​​​ന്പ​​​ത്തി​​​കസ​​​ഹാ​​​യം ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ടോ​​​യെ​​​ന്നാ​​​ണ് അ​​​ധി​​​കൃ​​​ത​​​ർ അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന​​​ത്. പ്ര​​തി​​ക​​ളു​​ടെ ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടു​​​ക​​​ൾ മ​​​ര​​​വി​​​പ്പി​​​ക്ക​​​ല​​​ട​​​ക്ക​​​മു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​ൾ​​ക്കും നീ​​ക്ക​​മു​​ണ്ട്. ആ​​​ല​​​പ്പു​​​ഴ, മ​​ല​​പ്പു​​റം, കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​ക​​​ൾ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചും ഇ​​​ത​​​ര​​സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലും പ്ര​​തി​​ക​​ൾ​​ക്കാ​​യി തെ​​ര​​ച്ചി​​ൽ ന​​​ട​​​ന്നു​​വ​​രു​​ന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

kerala police
MA BABY and PINARAYI VIJAYAN
Kathanar Cricket Club
Couple Found Dead
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com